|    Dec 17 Sun, 2017 11:53 am
FLASH NEWS

പോലിസ് ഉറക്കത്തില്‍ : ജില്ലാ ആസ്ഥാനത്ത് മോഷ്ടാക്കള്‍ക്ക് ‘പേടിക്കാനില്ല’

Published : 15th July 2017 | Posted By: fsq

 

ചെറുതോണി: വാഴത്തോപ്പ് കെ.എസ്.ഇ.ബികോളനിയില്‍ പട്ടാപ്പകല്‍ മോഷണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പോലിസിന് യാതൊരു  തുമ്പും ലഭിച്ചില്ല.കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തിനും ഒന്നിനുമിടയിലാണ് മോഷണം നടന്നത്.കെ.എസ്. ഇ.ബി സബ് എന്‍ജിനീയര്‍  ബബിതയുടെ ക്വാര്‍ട്ടേഴ്‌സിന്റെ താഴ്തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന നാലുപവന്‍ സ്വര്‍ണവും വിലപിടിപ്പുള്ള  പാത്രങ്ങളുമാണ് അപഹരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഇടുക്കി ഡോഗ് സ്‌ക്വാഡും ഫിംഗര്‍പ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തെളിവൊന്നും കിട്ടിയില്ല. ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ ഇടുക്കി ഡോഗ് സ്‌ക്വാഡിലെ നായ കെ.എസ്.ഇ.ബി  ഐബിയ്്ക്കു സമീപം വരെ എത്തിയശേഷം അവിടെത്തന്നെ നിലയുറപ്പിക്കുകയായിരുന്നു. സമീപവാസികളെ ചോദ്യംചെയ്തുവെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ഫിംഗര്‍പ്രിന്റ് ഉദ്യോഗസ്ഥരുടെ  പരിശോധനയിലും ഫലമുണ്ടായില്ല. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ സ്ഥിരം കുറ്റവാളികളുടെ ലിസ്റ്റില്‍  ഉള്‍പ്പെട്ട മോഷ്ടാക്കളെക്കുറിച്ച് അന്വേഷിച്ചെങ്കിലും അവരൊന്നും സ്ഥലത്തില്ലായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. സ്ഥലവും താമസക്കാരേയും വ്യക്തമായി അറിയാവുന്ന സമീപവാസികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കോളനിയില്‍ ഇതിന് മുമ്പും  പലതവണ മോഷണങ്ങള്‍ നടന്നിട്ടുണ്ട്്്. ഒന്നില്‍പോലും പ്രതികളെ പിടികൂടാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss