|    Nov 19 Sun, 2017 10:39 am
FLASH NEWS

പോലിസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ കവര്‍ച്ച; 13കാരന്‍ പിടിയില്‍

Published : 25th November 2016 | Posted By: SMR

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്റെ വീട്ടില്‍ കളവു നടത്തിയ 13 വയസ്സുകാരന്‍ അറസ്റ്റില്‍. സിവില്‍ പോലിസ് ഓഫിസറും മേത്തല ആനാപ്പുഴ സ്വദേശിയുമായ സൂരജിന്റെ വീട്ടില്‍ നിന്നും ലാപ്‌ടോപ്പ്, മൊബൈല്‍ഫോണ്‍, ചെക്ക്ബുക്ക് എന്നിവയാണ് കഴിഞ്ഞ ദിവസം 13 വയസുകാരനായ വിദ്യാര്‍ഥി കളവു നടത്തിയത്. പോലിസുകാരന്റെ വീട്ടില്‍ സംഭവദിവസം ആരും തന്നെ ഉണ്ടായിരുന്നില്ല. മോഷണം അറിഞ്ഞതിന് ശേഷം പോലിസ് നടത്തിയ അന്വേഷണത്തില്‍ വീടിനു ചുറ്റും ഒരു ചെറുപ്പക്കാരന്‍ നടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാാണ് വിദ്യാര്‍ഥിയെ പിടികൂടി ചോദ്യം ചെയ്തത്. കളവു ചെയ്ത സാധനങ്ങള്‍ വിദ്യാര്‍ഥിയില്‍ നിന്നും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക