|    Apr 30 Sun, 2017 8:43 am
FLASH NEWS

പോലിസ് ഉദ്യോഗസ്ഥന്റെ കാറും ബൈക്കും അജ്ഞാതര്‍ തീവച്ചു നശിപ്പിച്ചു

Published : 11th November 2016 | Posted By: SMR

പുന്നയൂര്‍ക്കുളം: സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കത്തിച്ചു. വടക്കേക്കാട് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ എഎസ്‌ഐ പുന്നയൂര്‍ക്കുളം മാവിന്‍ചുവട് സ്വദേശി വൈശ്യം വീട്ടില്‍ അഷറഫിന്റെ വാഹനങ്ങളാണ് അഗ്‌നിക്കിരയാക്കിയത്. കഴിഞ്ഞ ദിവസം രാത്രി 12 നും 1.15 നുമിടയിലാണ് സംഭവം. വീടിന്റെ മുന്നിലെ ഷെഡ്ഡിലാണ് കാറും ബൈക്കും നിര്‍ത്തിയിട്ടിരുന്നത്. തീ ആളിപ്പടരുന്നത് കണ്ടാണ് അഷറഫും പരിസരവാസികളും സംഭവമറിയുന്നത്. കാറിനു സമീപത്ത് നിന്ന് ഭാഗികമായി കത്തിയ കൊതുമ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതു ഉപയോഗിച്ചാണ് തീ കൊളുത്തിയതെന്ന് കരുതുന്നു. ഏഴു മാസം മുമ്പാണ് അഷറഫ് കാര്‍ വാങ്ങിയത്. ചാവക്കാട് സിഐ കെ ജി സുരേഷ്, വടക്കേക്കാട് അഡീഷനല്‍ എസ്‌ഐ വി ജെ ജോണ്‍, ഫോറന്‍സിക് വിഭാഗം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day