|    Oct 19 Fri, 2018 2:03 am
FLASH NEWS

പോലിസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍

Published : 12th September 2017 | Posted By: fsq

 

കഴക്കൂട്ടം: പോലിസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പോലിസ് പിടിയില്‍. മേനംകുളം തുമ്പ കിന്‍ഫ്രക്ക് സമീപം പുതുവല്‍ പുരയിടം വീട്ടില്‍ ഊത്ത് അനി എന്ന് വിളിക്കുന്ന അനി (34) ആണ് പോലിസ് പിടിയിലായത്. കോടതിയുടെ വാറണ്ടുമായി അറസ്റ്റു ചെയ്യാന്‍ ശ്രമിക്കവേ തുമ്പ ഗ്രൗണ്ടിന് സമീപം വെച്ച് കഴക്കൂട്ടം പോലിസ് സ്‌റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥന്‍ കല്ലറ സ്വദേശി മഹേഷിനെ കുത്തി പരിക്കേല്‍പ്പിച്ച് ശേഷം രക്ഷപെട്ട പ്രതിയെ കാഞ്ഞിരംകുളം ഭാഗത്ത് നിന്നാണ് പോലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം 20നാണ് സംഭവം നടന്നത്. ഈ കേസിലെ മറ്റൊരു പ്രതിയെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക ശ്രമം ഉള്‍പ്പെടെ രണ്ടു കേസുകളിലും ബോംബ് കേസിലും ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ്. പിടിയിലാക്കപ്പെട്ട അനി എന്ന് പോലിസ് പറഞ്ഞു. ഒളിവില്‍ കഴിയുന്ന മറ്റൊരു പ്രതിക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴകൂട്ടം സൈബര്‍ സിറ്റി സബ് ഡിവിഷന്‍ പോലിസ് അസിസ്റ്റന്റ്് കമ്മീഷനര്‍ എ പ്രമോദ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടെക്‌നോപാര്‍ക്ക് കഴക്കൂട്ടം സിഐ എസ് അജയ്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്‌ഐ അജയകുമാര്‍, സിപിഒമാരായ പ്രസാദ്, മനു, സിറ്റി ഷാഡോ ടീം എന്നിവരാണ് പോലിസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss