|    Oct 23 Mon, 2017 12:20 pm
FLASH NEWS

പോലിസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തു

Published : 6th May 2016 | Posted By: SMR

ഒല്ലൂര്‍: ഒല്ലൂരില്‍ പോലിസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിയെ ഒല്ലൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. കുട്ടനെല്ലൂര്‍ ഭവന നിര്‍മാണ ബോര്‍ഡിന്റെ ഫഌറ്റിലെ താമസക്കാരിയും മൂവാറ്റുപുഴ സ്വദേശിനിയുമായ എടപ്പത്തോട്ടില്‍ റീന മത്തായിയെയാണ് ഒല്ലൂര്‍ എസ്‌ഐ പ്രശാന്ത് ക്ലിന്റണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഒല്ലൂര്‍ പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ അജുവിനെയാണ് പോലിസ് സ്‌റ്റേഷന്റെ മുന്നില്‍ കൂടി നടന്ന് പോകുന്നതിനിടെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഒല്ലൂര്‍ പോലിസ് സ്‌റ്റേഷനിലേക്ക് മുന്‍പ് ഒരു തവണ വിളിപ്പിച്ചതിനുള്ള പ്രകോപനമാണ് സംഭവത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക