|    Jul 16 Mon, 2018 6:22 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടി ആക്രമിക്കപ്പെട്ട സംഭവം : പോലിസ് ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന്

Published : 8th September 2017 | Posted By: fsq

 

ആലുവ: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യംചെയ്യേണ്ടി വരുമെന്ന് റൂറല്‍ എസ്പി എ വി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പോലിസ് അറസ്റ്റ് ചെയ്യുമെന്ന് ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. അതിന്റെ ആവശ്യവും ഇല്ലെന്നും ശാസ്ത്രീയ രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. ഇതു കണ്ടശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാദിര്‍ഷയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടായിരുന്നോയെന്ന ചോദ്യത്തിന് മൊഴിയില്‍ പൊരുത്തകേടുകളുണ്ടോയെന്നത് അന്വേഷണത്തിന്റെ ഭാഗമാണ്, അതിപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss