|    May 27 Sat, 2017 7:15 pm
FLASH NEWS

പോലിസ് ആക്രമണം: നടപടി വേണമെന്ന് മല്‍സ്യത്തൊഴിലാളി ഫെഡ.

Published : 20th March 2017 | Posted By: fsq

 

പരപ്പനങ്ങാടി: താനൂരിലെ സംഘര്‍ഷത്തിന്റെ മറവില്‍ നിരപരാധികളായ തീരദേശവാസികളുടെ വീടുകളും മല്‍സ്യബന്ധന ഉപകരണങ്ങളും വാഹനങ്ങളും തല്ലിതകര്‍ക്കുകയും ചെയ്ത പോലിസിനെതിരേ നടപടി സ്വീകരിക്കണമെന്ന് മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ (എസ്ടിയു) സംസ്ഥാന പ്രസിഡന്റ് ഉമ്മര്‍ ഒട്ടുമ്മല്‍. പുരുഷന്‍മാരില്ലാത്ത വീടുകള്‍ക്കുള്ളില്‍ വനിതാ പോലിസില്ലാതെ കയറി ചെന്നു സ്ത്രീകളോട് അശ്ലീല വാക്കുകള്‍ കൊണ്ട് ആക്രോശിക്കുകയും സ്ത്രീകള്‍ മാത്രമുള്ള വീടുകളുടെ ബെഡ് റൂമുകള്‍ താമസത്തിന് ഉപയോഗിക്കുകയും ചെയ്ത പുരുഷ പോലിസുകാരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
താനൂരില്‍ പോലിസിനെ ആക്രമിച്ചന്ന് പറഞ്ഞ് കണ്ടാലറിയാവുന്ന 2000 ത്തിലധികം പേരുടെ പേരില്‍ കേസ് ചമച്ച് നിരപരാധികളായ മല്‍സ്യത്തൊഴിലാളികളെ കള്ളക്കേസില്‍ പെടുത്തി പീഡിപ്പിക്കാനുള്ള ശ്രമം പോലിസ് അവസാനിപ്പിക്കണം. നിര്‍ഭയമായി മല്‍സ്യം പിടിച്ച് ഉപജീവനം കഴിക്കുവാനുള്ള സാഹചര്യം ഉടന്‍ ഉണ്ടാക്കണമെന്നും ഉമ്മര്‍ ഒട്ടുമ്മല്‍ ആവശ്യപ്പെട്ടു. സ്ഥലം എംഎല്‍യും സിപിഎം ഏരിയാ സെക്രട്ടറിയും താനുര്‍ കടപ്പുറത്ത് വന്ന് സിപിഎം അക്രമികളുമായി ബന്ധപ്പെട്ട് പോയതിന് ശേഷമാണു പ്രസ്തുത സ്ഥലത്ത് അക്രമം നടന്നതെന്നതും പോലിസ് ഏകപക്ഷീയമായി അക്രമം നടത്തിയതും ഗൂഢാലോചനയുടെ ഭാഗമാണ്. വീടുകള്‍ തകര്‍ന്നവര്‍ക്കും മല്‍ബന്ധന ഉപകരണങ്ങളും വാഹനങ്ങളും മറ്റും നഷ്ടപ്പെട്ടവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ഉമ്മര്‍ ഒട്ടുമ്മല്‍ ആവശ്യപ്പെട്ടു.
അതേസമയം, താനൂരില്‍ മുസ്‌ലീംലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കും കുടുംബങ്ങള്‍ക്കുമെതിരായി പോലിസ് പിന്തുണയോടു കൂടി സിപിഎം നടത്തിയ നിഷ്ഠൂരമായ അതിക്രമങ്ങളെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day