|    Jul 18 Wed, 2018 2:50 am
FLASH NEWS

പോലിസ് അനാസ്ഥ; മോഷ്ടാവ് മുങ്ങി

Published : 28th September 2017 | Posted By: fsq

 

കുമളി: വണ്‍ മില്യന്‍ ഗോള്‍ കാംപയിന്‍ ഷൂട്ട് ചെയ്തതിന് ശേഷം പൊതുവേദിയില്‍ വച്ചിരുന്ന പ്രാദേശിക ചാനല്‍ റിപോര്‍ട്ടറുടെ വീഡിയോ കാമറ മോഷണം പോയി. പോലിസിന്റെ അനാസ്ഥ മുതലെടുത്ത് മോഷ്ടാവ് കടന്നുകളഞ്ഞു. കാമറ നഷ്ടപ്പെട്ട കാര്യം പറയാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് പരാതിയുമായി അടുത്ത ദിവസം എത്താനായിരുന്നു പോലിസിന്റെ നിര്‍ദേശം. കുമളി പഞ്ചായത്ത് ബസ് സ്റ്റാന്റിലെ പൊതുവേദിയില്‍ നിന്നാണ് ഇടുക്കിവിഷന്‍ ചാനലിന്റെ വീഡിയോ കാമറാ വാര്‍ത്താ ചിത്രീകരണത്തിനിടെ മോഷണം പോയത്. കുമളി പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ നടന്ന ഫിഫ മില്യന്‍ ഗോള്‍ പകര്‍ത്തുകയായിരുന്ന കാമറാമാന്‍ ജെറിന്‍ പടിഞ്ഞാറേക്കര ഉപയോഗിച്ചുകൊണ്ടിരുന്ന എച്ച്ഡി കാമറയാണ് നഷ്ടപ്പെട്ടത്. ചിത്രീകരണം പൂര്‍ത്തിയാക്കി ബാഗിലാക്കിയ കാമറ കുമളി പഞ്ചായത്ത് പൊതുവേദിയുടെ പടിയില്‍ വച്ചശേഷം ഗോളടിച്ച് മടങ്ങിയെത്തിയപ്പോള്‍ കാണാതാവുകയായിരുന്നു. കുമളി  സിഐ ഓഫിസില്‍ പരാതി നല്‍കുകയും സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമോയെന്ന് തിരക്കി. എന്നാല്‍ ആളില്ലാത്തതിനാല്‍ ഇന്ന് രാവിലെ പത്ത് മണിക്ക് ശേഷം പരാതിയുമായി എത്താനാണ് ഉേദ്യാഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ തന്നെ തമിഴ്‌നാട് ബസ് സ്റ്റാന്റില്‍ ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും കാമറ കണ്ടെത്താനായില്ല. വീണ്ടും ഇക്കാര്യവുമായി മാധ്യമ പ്രവര്‍ത്തകര്‍ സിഐ ഓഫിസിലെത്തയപ്പോള്‍ സിസി ടിവി വഴി ഇപ്പോള്‍ റെക്കോഡ് ചെയ്തു കൊണ്ടിരിക്കുന്ന വീഡിയോ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമേ സേവ് ആകുകയുള്ളൂവെന്ന് അതിന് ശേഷമേ എടുക്കാന്‍ കഴിയുകയുള്ളൂവെന്നും മറ്റൊരു പോലിസുകാരന്‍ അറിയിച്ചു. ഇതോടെ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതോടെയാണ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലിസ് തയ്യാറായത്. പ്രായമായ ഒരാള്‍ കാമറാ ബാഗുമായി തമിഴ്‌നാട് ബസ്സില്‍ കയറി പോകുന്ന ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. പരിശോധന വൈകീയതിനാലാണ് മോഷ്ടാവിന് കടന്നു കളയാന്‍ അവസരം ലഭിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആരോപിച്ചു. പട്ടാപകല്‍ കുമളി പോലി സ്റ്റേഷനു മുമ്പില്‍ നടന്ന മോഷണത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് തേക്കടി പ്രസ് ക്ലബ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കുമളി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss