|    Nov 23 Thu, 2017 9:10 am
FLASH NEWS

പോലിസ് അടിച്ചമര്‍ത്തല്‍ ആപത്ത്: എസ്ഡിപിഐ

Published : 1st November 2017 | Posted By: fsq

 

കണ്ണൂര്‍: ഗെയില്‍ വിരുദ്ധ സമരങ്ങളുടെ ഭാഗമായി പുറവൂര്‍, കുടുക്കിമൊട്ട, പരിയാരം അമ്മാനപ്പാറ ഭാഗങ്ങളില്‍ ഗെയില്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ സമരപരിപാടികളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പോലിസ് നിലപാട് ആപത്താണെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ഗെയില്‍ മുതലാളിമാരില്‍ നിന്നു വിഹിതം പറ്റിയ ജനവിരുദ്ധരായ ചില പോലിസുകാരാണ് പുറവൂരില്‍ സമരപ്പന്തല്‍ തകര്‍ത്ത് സമരക്കാരെ അറസ്റ്റ് ചെയ്തത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പൊതുയോഗം കൈയേറുകയും ചെയ്തു. ഗെയില്‍ മുതലാളിമാരില്‍ നിന്ന് അച്ചാരം പറ്റിയ പിണറായി സര്‍ക്കാരിന്റെ പാദസേവകരും പിണിയാളുകളുമാണ് ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. ഇതിനെനെതിരേ വിവിധ സമര രീതികളുമായി വന്‍ പ്രതിഷേധങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി ബഷീര്‍ സെക്രട്ടറിമാരായ ബഷീര്‍ കണ്ണാടിപ്പറമ്പ്, എ സി ജലാലുദ്ദീന്‍, പി കെ ഫാറൂഖ് സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക