|    Oct 16 Tue, 2018 8:39 am
FLASH NEWS
Home   >  Pravasi  >  Gulf  >  

പോലിസ്‌ സ്ത്രീകളെയും കുട്ടികളെയും വേട്ടയാടുന്നതിനെതിരേ ശക്തമായി അപലപിച്ചു

Published : 19th September 2017 | Posted By: shadina sdna


ഷാര്‍ജ: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് രണ്ടാം പ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ വിപിന്റെ കൊലപാതകത്തിന്റെ മറവില്‍ കാവിയണിഞ്ഞ കാക്കി പോലിസ് സ്ത്രീകളെയും കുട്ടികളെയും വേട്ടയാടുന്നതും നിസാര കാരണം പറഞ്ഞു ഒരു സ്ത്രീയെ അന്യായമായി പ്രതിചേര്‍ത്തു ജയിലാക്കുകയും ചെയ്ത നടപടിയെ കേരള പ്രവാസി ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായി അപലപിച്ചു. കേരളം ഭരിക്കുന്നത് ഇടതു സര്‍ക്കാരോ അതോ സംഘ് പരിവാറോ എന്ന ആശങ്കയും യോഗം പ്രകടിപ്പിച്ചു. വരാന്‍ പോകുന്ന വേങ്ങര നിയമ സഭാ മണ്ഡലം തിരഞ്ഞെടുപ്പില്‍ പ്രവാസികളുടെ പിന്തുണ തേടാനും യോഗം ആഹ്വാനം ചെയ്തു. കേരള പ്രവാസി ഫോറം ഷാര്‍ജ മലപ്പുറം ജില്ലാ പ്രസിഡണ്ട് അബുബക്കര്‍ പോത്തനൂര്‍ ആധ്യക്ഷം വഹിച്ചു, ശരീഫ് വളാഞ്ചേരി സ്വാഗതവും നവവി കാളച്ചാല്‍ നന്ദിയും പറഞ്ഞു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss