|    May 25 Fri, 2018 3:09 am
FLASH NEWS

പോലിസ്് സേനയിലേക്ക് 530 പേര്‍ കൂടി

Published : 15th May 2018 | Posted By: kasim kzm

മലപ്പുറം: എംഎസ്പി, എസ്എപി, കെഎപി 2, കെഎപി 4 ബറ്റാലിയനുകളിലായി 530 പേര്‍ കൂടി പോലിസ് സേനയുടെ ഭാഗമാവുന്ന പാസിങ് ഔട്ട് പരേഡ് എംഎസ്പി ഗ്രൗണ്ടില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. എല്ലാ ജില്ലകളിലെയും സേനാംഗങ്ങള്‍ പങ്കെടുത്തു. ഇതില്‍ 32 ബിരുദാനന്തര ബിരുദധാരികളും, ആറ് എംബിഎക്കാരും, നാല് എംസിഎക്കാരും മൂന്ന് എംടെകുക്കാരും 21 ബിടെകുക്കാരും 245 ബിരുദധാരികളും ഒരു എംഎഡ് കാരനും 13 ബിഎഡുകാരും 26 ഡിപ്ലോമക്കാരും ഉള്‍പ്പെടുന്നു.
എംഎല്‍എമാരായ പി ഉബൈദുല്ല, ടി വി ഇബ്രാഹിം, പി കെ ബഷീര്‍, ഡിജിപി ലോക്‌നാഥ് ബെഹറ, ആംഡ് പോലിസ് ഡിഐജി കെ ഷഫീന്‍ അഹമ്മദ്, എഡിജിപി സുധീഷ് കുമാര്‍, ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ എന്നിവര്‍ പങ്കെടുത്തു. മികച്ച ആര്‍ടിപിസിമാരായി എംഎസ്പിയില്‍നിന്ന് മുഹമ്മദ് കെ ഇര്‍ഷാദ് (ഔട്ട് ഡോര്‍ ആന്റ് ആള്‍റൗണ്ടര്‍), സോബിന്‍ ജോസഫ് (ഇന്‍ഡോര്‍), കിരണ്‍ സുരേഷ് (ഷൂട്ടര്‍) എന്നിവരെയും എസ്എപിയില്‍ നിന്ന് സജീര്‍ എസ് (ഔട്ട്‌ഡോര്‍ ആന്റ് ബെസ്റ്റ് ഷൂട്ടര്‍), വി എസ് അഭിജിത്ത് (ബെസ്റ്റ് ഇന്‍ഡോര്‍), ജിനേഷ്‌കുമാര്‍ (ബെസ്റ്റ് ആള്‍റൗണ്ടര്‍) എന്നിവരെയും കെഎപി രണ്ടില്‍നിന്ന് എ റിജ. (ഔട്ട്‌ഡോര്‍), ജി ഗോഖുല്‍ (ബെസ്റ്റ് ഇന്‍ഡോര്‍), എന്‍ രജിത്ത് (ബെസ്റ്റ് ഷൂട്ടര്‍), ജി ഗോകുല്‍ (ബെസ്റ്റ് ആള്‍റൗണ്ടര്‍) എന്നിവരെയും കെഎപി നാലില്‍നിന്ന് പി വൈശാഖ് (ഇന്‍ഡോര്‍ ആന്റ് ബെസ്റ്റ് ഷൂട്ടര്‍), മുഹമ്മദ് ജമാലുദ്ദീന്‍ (ഔട്ട്‌ഡോര്‍), കെ വി സുജില്‍ (ആള്‍റൗണ്ടര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss