|    Jul 21 Fri, 2017 6:27 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പോലിസുകാര്‍ക്കെതിരേ പ്രതിഷേധം ശക്തമാവുന്നു

Published : 10th July 2016 | Posted By: SMR

വാഷിങ്ടണ്‍: ഡാലസില്‍ പോലിസുകാരെ കൊലപ്പെടുത്തിയതിനു പിന്നാലെ യുഎസില്‍ പോലിസുകാര്‍ക്കെതിരായുള്ള പ്രതിഷേധം ശക്തമാവുന്നു. ന്യൂയോര്‍ക്ക്, അറ്റ്‌ലാന്റ, ഫിലാഡെല്‍ഫിയ, സാന്‍ഫ്രാന്‍സിസ്‌കോ, ഫീനിക്‌സ് എന്നിവിടങ്ങളില്‍ ആയിരക്കണക്കിനു പേര്‍ റോഡ് ഉപരോധിച്ചു. സംഘര്‍ഷമോ പരിക്കുകളോ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല. ഫീനിക്‌സില്‍ പോലിസ് പ്രതിഷേധക്കാര്‍ക്കു നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ പോലിസിനു നേരെ കല്ലെറിഞ്ഞു. അറ്റ്‌ലാന്റയിലാണ് ഏറ്റവും വലിയ പ്രകടനം റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക