|    Jul 16 Mon, 2018 10:17 pm
FLASH NEWS

പോലിസുകാരെ വെട്ടിയകേസ് : രണ്ടുപേര്‍ പിടിയില്‍

Published : 25th September 2017 | Posted By: fsq

 

ആലപ്പുഴ: പോലിസ് ജീപ്പ് ആക്രമിച്ചു തകര്‍ത്തു പോലിസുകാരെ വെട്ടിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ തുമ്പോളി ബംഗ്ലാവ് പറമ്പില്‍ കിരണ്‍ ഡോട്രിക്‌സ്, തമ്പോളി വെളിയില്‍ വീട്ടില്‍ ജസ്റ്റിന്‍ സോനു എന്നിവരെയാണ് നോര്‍ത്ത് സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം എറണാകുളത്തെ ഒളിയിടത്തില്‍ നിന്നു അറസ്റ്റുചെയ്തത്. കൊലപാതക കേസ് അടക്കം വിവിധ ക്രിമിനല്‍ കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന് പോലിസ് പറഞ്ഞു. ജസ്റ്റിന്‍ സോനു കാപ്പാകേസില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ആളാണ്.തിരുവോണ ദിവസം ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലത്ത് ക്രിമിനല്‍കേസ് പ്രതികളെത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലിസ് സംഘത്തെയാണ് വടിവാള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങളുമായി ഇവര്‍ ആക്രമിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ജോസ് ആന്റണിയെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇയാളും കൊലപാതകകേസിലെ പ്രതിയാണ്. പോലിസ് കണ്‍ട്രോള്‍ റൂമിലെ ഡ്രൈവര്‍ റോജനാണ് വെട്ടേറ്റത്. എഎസ്‌ഐ സാബു, സിപിഒ തോമസ് ആന്റണി എന്നിവര്‍ക്ക് ഇരുമ്പുവടിയുള്ള അടിയും ഏറ്റിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss