|    Feb 27 Mon, 2017 5:45 am
FLASH NEWS

പോലിസുകാരെ വാഹനമിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Published : 25th October 2016 | Posted By: SMR

പേരാമ്പ്ര: ആവള മൂഴിക്കല്‍ കടവില്‍ അനധികൃത മണല്‍ക്കടത്ത് തടയാനെത്തിയ പോലിസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. ആവള പെരിഞ്ചേരിതാഴ സുബൈര്‍ (30), പെരിഞ്ചേരി കുഞ്ഞുമോന്‍ എന്ന ഷിജിന്‍ ലാല്‍ (28) എന്നിവരെയാണ് മേപ്പയൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മേപ്പയൂര്‍ എസ്‌ഐ നിജേഷിനെയും സീനിയര്‍ പോലിസ് ഓഫിസര്‍ സുനില്‍കുമാറിനെയും ടിപ്പര്‍ ലോറി കയറ്റി കൊല്ലാന്‍ ശ്രമിച്ചത്. കേസില്‍ ആറ് പ്രതികളാണുള്ളത്. രണ്ട് ദിവസം മുമ്പ് ഒന്നാം പ്രതി കോട്ടയില്‍ അബ്ദുള്ളയെ അറസ്റ്റ് ചെയ്തിരുന്നു. ഗുരുതര പരിക്കേറ്റ സിപിഒസുനില്‍കുമാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കേസില്‍ മൂന്ന് പ്രതികളെ കൂടി കിട്ടാനുണ്ട്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day