പോലിസുകാരെ ആക്രമിച്ച സംഭവം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍
Published : 24th November 2016 | Posted By: SMR
കണ്ണൂര്‍: ചാലാട് ശ്രീ ധര്‍മശാസ്താ ക്ഷേത്രോല്സവത്തോടനുബന്ധിച്ചു നടന്ന ഗാനമേളയ്ക്കിടെ പോലിസുകാരെ ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. ചാലാട് കുഴിക്കുന്നുമ്മല് പുതിയപുരയില്‍ അയ്യൂബ് (20), അഴീക്കോട് വട്ടക്കണ്ടി സു ൈബദ ക്വാര്‍ട്ടേഴ്സില്‍ എ ജിഷ്ണു (23) എന്നിവരെയാണ് ടൗ ണ് സിഐ കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നു രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ഗാനമേളയ്ക്കിടെ ഇരുവിഭാഗം യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തിയതോടെ ഏതാനു ം പേരെ പോലിസ് കസ്റ്റഡിയിലെടു്ത്തു. ഇതിനുശേഷം സംഘടിച്ചെത്തിയ സംഘം ടൗണ്‍ പോലിസിന്റെ വാഹനം തകര്‍ക്കുകയും പോലിസുകാരെ ആക്രമിക്കുകയുമായിരുന്നു. ടൗണ്‍ സ്റ്റേഷനിലെ എഎസ്ഐ ജയപ്രകാശ്(48), ടൗണ്‍ അഡീഷനല്‍ എസ്ഐ രാഘവന്(52), സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ പ്രകാശ്(44), സിവില്‍ പോലിസ് ഓഫിസര്‍ ലക്ഷ്മണന്(46) എന്നിവര്‍ക്കാണു പരിക്കേറ്റത്. പോലിസ് വാഹനത്തിന്റെ ചില്ലും വയര്‍ലസ് സെറ്റും തകര്‍ത്തിരുന്നു. കേസില്‍ ആകെ 30 പ്രതികളാണ് ഉള്ളത്. ഇതില്‍ 16 പേരെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 12 പേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.