|    Oct 17 Wed, 2018 4:01 pm
FLASH NEWS

പോലിസുകാരെ ആക്രമിച്ച യുവാവ് അറസ്റ്റില്‍

Published : 26th September 2017 | Posted By: fsq

 

മട്ടാഞ്ചേരി: തിയേറ്ററില്‍ സിനിമാ കാണാന്‍ എത്തിയവരോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സിവില്‍ പോലിസ് ഓഫിസര്‍മാരെ അസഭ്യം പറഞ്ഞ് ആക്രമിച്ച സംഭവത്തില്‍ യുവാവിനെ മട്ടാഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. തോപ്പുംപടി ടി ആന്റ്്് ആര്‍ ക്രോസ് റോഡില്‍ കെ എസ് മുആദ്(26)നെയാണ് മട്ടാഞ്ചേരി അഡി. എസ്‌ഐ കെ എച്ച് ജെയിംസ് ജോണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് എട്ടേകാലോടെ പനയപ്പിള്ളി ഇവിഎം തിയേറ്ററിലാണ് സംഭവം. മട്ടാഞ്ചേരി പോലിസ് സ്‌റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ സിനിമ കാണാന്‍ എത്തിയവരോട് മോശമായ രീതിയില്‍ പെരുമാറുന്നത്  ഡ്യൂട്ടിയിലുണ്ടായ സിവില്‍ പോലിസ് ഓഫിസര്‍ ബി ഉല്ലാസ് ചോദ്യം ചെയ്തു. പ്രകോപിതനായ പ്രതി അസഭ്യം പറയുകയും ഇടത് ഷോള്‍ഡറില്‍ ഇടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച സിവില്‍ പോലിസ് ഓഫിസര്‍ സതീശിനെ തള്ളി താഴേയിടുകയായിരുന്നു. വീഴ്ചയില്‍ സതീശന്റെ വലത് കാലിന് പരിക്കേറ്റു. അക്രമത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയെ ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി രക്ഷപ്പെട്ട ബൈക്കും പോലിസ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്റ്് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss