|    Dec 17 Mon, 2018 11:40 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോലിസുകാരെ ആക്രമിച്ച കേസ് പി സി വിഷ്ണുനാഥ് അടക്കം 12 പ്രതികള്‍ 24ന് ഹാജരാവണമെന്ന് കോടതി

Published : 17th November 2018 | Posted By: kasim kzm

തിരുവനന്തപുരം: പോലിസിനെ ആക്രമിച്ച് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പി സി വിഷ്ണുനാഥ്  അടക്കം 12 പ്രതികള്‍ ചോദ്യംചെയ്യലിന് ഹാജരാവാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ അസി. സെഷ ന്‍സ് ജഡ്ജി ടി ജി വര്‍ഗീസ് ഉത്തരവിട്ടു.
ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 313 പ്രകാരം കോടതി നേരിട്ടുനടത്തുന്ന ചോദ്യം ചെയ്യലിന് ഈ മാസം 24ന് ഹാജരാവാനാണ് ഉത്തരവ്. വിചാരണമധ്യേ കോടതി മുമ്പാകെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ വായ്‌മൊഴി തെളിവുകളുടെയും പ്രാമാണിക തെളിവുകളുടെയും അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലിപ്രകാരമാണ് പ്രതികളെ ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തുന്നത്. പി സി വിഷ്ണുനാഥ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമായ ഡീന്‍ കുര്യാക്കോസ്, വിപിന്‍ ജോസ്, വിപിന്‍ കുമാര്‍, പ്രശാന്ത്, ബ്രിജേഷ് കുമാ ര്‍, ജെ ആര്‍ രാജീവ്, ജോബോയ് ജോര്‍ജ്, രാജേഷ് ചന്ദ്രദാസ്, ജോസ് മാത്യു, സബീര്‍, മനു പി എസ് എന്നിവരാണ് കേസിലെ 1 മുതല്‍ 12 വരെയുള്ള പ്രതികള്‍. 2006 ജൂലൈ 10നാണ് കേസിനാസ്പദമായ സംഭവം. കേരള സര്‍ക്കാരിന്റെ സ്വാശ്രയ കോളജ് നയത്തില്‍ പ്രതിഷേധിച്ചു നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചാണ് പോലിസ് ആക്രമണത്തിലും പൊതുമുതല്‍ നശീകരണത്തിലും കലാശിച്ചത്.
ജനക്കൂട്ടം പിരിഞ്ഞുപോവണമെന്ന കന്റോണ്‍മെന്റ് പോലിസിന്റെ ന്യായമായ ആജ്ഞ ലംഘിച്ച് അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തിലുള്ള കെഎസ്‌യു പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഗതാഗതതടസ്സം സൃഷ്ടിക്കുകയും പോലിസിനെ കൃത്യനിര്‍വഹണത്തില്‍ നിന്നു പി ന്തിരിപ്പിക്കാന്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും മാരകമായി പരിക്കേല്‍പ്പിച്ച് നരഹത്യാശ്രമം നടത്തുകയും പൊതുമുത ല്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. 2007ലാണ് അന്വേഷണം പൂര്‍ത്തിയാക്കി കന്റോണ്‍മെന്റ് പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
1984ലെ പൊതുമുതല്‍ നശീകരണം തടയല്‍ നിയമം, 1860 ലെ ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയിലെ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്വതന്ത്ര സാക്ഷികള്‍, ഔദ്യോഗിക സാക്ഷികള്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 13 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചിട്ടുണ്ട്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss