|    Sep 26 Tue, 2017 12:55 pm

പോലിസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Published : 15th July 2017 | Posted By: fsq

 

വടകര: ബസ്സ് യാത്രക്കിടയില്‍ വനിതാ പോലീസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. കൊയിലാണ്ടി സ്വദേശി കുഞ്ഞിപ്പറമ്പത്ത് നവാസിനെയാണ് (39) വടകര പോലീസ് അറസ്റ്റ് ചെയ്തത്. ചോമ്പാല്‍ പോലീസ് സ്‌റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസറാണ് പരാതിക്കാരി. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകാന്‍ കുഞ്ഞിപ്പള്ളിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസ്സില്‍ കയറിയതായിരുന്നു. ബസ് യാത്രയ്ക്കിടയിലാണ് യുവാവ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക