|    Jul 16 Mon, 2018 2:33 pm
FLASH NEWS

പോലിസുകാരന് മര്‍ദനം; അറസ്റ്റ് വൈകിക്കുന്നു

Published : 24th September 2017 | Posted By: fsq

 

തൊടുപുഴ: തൊടുപുഴ പോലിസ് സ്‌റ്റേഷനു സമീപം സിവില്‍ പോലിസ് ഓഫിസറെ ചവിട്ടിത്താഴെയിട്ട സംഭവത്തില്‍ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലിസ് തുടര്‍ നടപടികള്‍ ശക്തമാക്കി. എന്നാല്‍, എസ്എഫ്‌ഐ നേതാക്കള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതോടെ പോലിസ് അറസ്റ്റ് വൈകിപ്പിക്കുകയാണെന്നും സൂചനയുണ്ട്. അതേസമയം, ഖേദപ്രകടനവുമായി എസ്എഫ്‌ഐ കഞ്ചാവു മാഫിയ തങ്ങളെ ആക്രമിക്കുകയായിരുന്നെന്നും ഇതിനിടെയാണു സംഭവത്തിലിടപെട്ട പോലിസ് ഉന്തിലും തള്ളിനുമിടെ നിലത്തുവീണതെന്നുമാണ് എസ്എഫ്‌ഐയുടെ വിശദീകരണം. തൊടുപുഴയിലും സമീപപ്രദേശങ്ങളിലും കഞ്ചാവുമാഫിയയ്‌ക്കെതിരെ എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങളില്‍ വിറളി പൂണ്ടവര്‍ തെറ്റായ പ്രചാരണം നടത്തുകയാണ്. തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മയക്കുമരുന്നു ഗുളികകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സംഘം തമ്പടിക്കുന്നുണ്ട്. പതിവായുള്ള ഈ വില്‍പന ചോദ്യം ചെയ്യാനെത്തിയ എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റംഗം ടിജു തങ്കച്ചന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ജിതിന്‍ ബോസ് എന്നിവരെ ഇരുപതോളം പേര്‍ ചേര്‍ന്ന് ആക്രമിച്ചു. സ്ഥലത്തെത്തിയ പോലിസിന് നാലുപേരെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. പരുക്കേറ്റ ടിജു സ്‌റ്റേഷനിലെത്തി എസ്‌ഐയ്ക്ക് പരാതിയും നല്‍കി. എന്നാല്‍, ഈ സമയം പ്രതികളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു. പിന്നീട് പ്രതികളെ തിരിച്ചറിയുന്നതിന് സ്‌റ്റേഷനില്‍ എത്താന്‍ എസ്‌ഐ ആവശ്യപ്പെട്ടതു പ്രകാരമാണ് നേതാക്കളും പ്രവര്‍ത്തകരും വന്നത്. ഇതിനിടെയാണ് ആക്രമണം ഉണ്ടായതെന്നും എസ്എഫ്‌ഐ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss