|    Jun 26 Mon, 2017 7:14 pm
FLASH NEWS

പോലിസുകാരന് നേരെ കരിഓയില്‍ പ്രയോഗം

Published : 8th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: രാത്രി മോട്ടോര്‍ ബൈക്കില്‍ പട്രോളിങ് നടത്തുകയായിരുന്ന പോലിസുകാരന് നേരെ കരി ഓയില്‍ പ്രയോഗം. കാസര്‍കോട് എആര്‍ ക്യാംപിലെ സിവില്‍ പോലിസ് ഓഫിസര്‍ ഷിനോ തോമസിന് നേരെയാണ് കരി ഓയില്‍ ഒഴിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30ന് കല്ലൂരാവിക്കടുത്ത മൂവാരിക്കുണ്ടിലാണ് സംഭവം. മോട്ടോര്‍ ബൈക്കില്‍ പട്രോളിങ നടത്തുന്നതിനിടയില്‍ മറ്റൊരു പോലിസുകാരനോടൊപ്പം മൂവാരിക്കുണ്ടിലെത്തിയ ഷിനോ സ്ഥലത്തെ സിപിഎമ്മിന്റെ കൊടിമരവും ഇരിപ്പിടവും ഒരു സംഘം കരി ഓയില്‍ ഒഴിക്കുന്നതായി കണ്ടെത്തി. ഇത് തടയാന്‍ ശ്രമിച്ച ഷിനോ തോമസിന്റെ ദേഹത്ത് സംഘം കരി ഓയില്‍ ഒഴിച്ചു. സംഭവത്തില്‍ ഏഴ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക