|    Feb 22 Wed, 2017 10:14 am
FLASH NEWS

പോലിസുകാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്നു; രണ്ടുപേര്‍ പിടിയില്‍

Published : 4th November 2016 | Posted By: SMR

തൊടുപുഴ: പോലിസ് കാന്റീനില്‍ ഊണുകഴിക്കാനെത്തിയ പോലിസുകാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ പ്രതികളെ തൊടുപുഴ പോലിസ് പിടികൂടി. കഴിഞ്ഞ മാസം 28നാണ് കേസിനാസ്പദമായ സംഭവം. 15000 രൂപയുടെ മൊബൈല്‍ ഫോണാണ് മോഷണം പോയത്. ഉച്ചഭക്ഷണത്തിനെത്തിയ സിഐ ഓഫിസിലെ സാജന്റെ മൊബൈല്‍ ഫോണാണ് നഷ്ടപ്പെട്ടത്്. കൈയില്‍ നിന്നു നഷ്ടപെട്ട് പോയെന്നാണ് ഇദ്ദേഹം കരുതിയത്. ഫോണ്‍ കവര്‍ന്ന പ്രതിയുടെ പക്കല്‍ നിന്നു കൂടെ താമസിച്ചിരുന്നയാള്‍ ഫോണ്‍ മോഷ്ടിച്ചു. പിന്നീട് ഇതു വില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് മോഷണം പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ കുന്നേലിടത്ത് ഡൊമിനിക്(51), നാടുകാണി കളരിയ്ക്കല്‍ ജയ്‌മോന്‍ എന്നിവരാണ് പിടിയിലായത്.തൊടുപുഴ സ്വദേശിനിയായ ഒരു സ്ത്രീയുടെ കൂടെ ഡൊമിനിക് താമസിച്ചു വരികയായിരുന്നു.ഈ സ്ത്രീയുടെ മകനാണ് ജയ്‌മോന്‍.മോഷ്ടിച്ച ഫോണ്‍ ഡൊമിനിക് ഈ വീട്ടില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്നലെ വൈകീട്ട് ജയമോന്‍ വീട്ടില്‍ നിന്ന് ഈ ഫോണ്‍ കവര്‍ന്നത്. തൊടുപുഴ ടൗണ്‍ ഹാളിനു സമീപമുള്ള മൊബൈല്‍ കടയിലാണ് വില്‍ക്കാന്‍ എത്തിയത്.പോലിസുകാരന്റെ സിം ഉള്‍പ്പടെയാണ് മോഷണം പോയത്. ഊണു കഴിച്ച ശേഷം കൈ കഴുകാനായി സാജന്‍ എഴുന്നേറ്റപ്പോഴാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതെന്നു പ്രതി പോലിസിനോട് പറഞ്ഞു.മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ വില്‍ക്കാനെത്തിയപ്പോള്‍ ഫോണില്‍ പോലിസുകാരുടെ നമ്പരുകള്‍ സേവ് ചെയ്തിരിക്കുന്നത് കണ്ട മൊബൈല്‍ കടയുടമ സംശയത്തെ തുടര്‍ന്ന് വിവരം തൊടുപുഴ പോലിസില്‍ അറിയിച്ചു. തൊടുപുഴ പോലിസെത്തിയാണ് പ്രതിയെ പിടികൂടിയത്. തൊടുപുഴ സിഐ എന്‍ ജി ശ്രീമോന്‍, എസ്‌ഐ ജോബിന്‍ ആന്റണി, എഎസ്‌ഐ ജോണി അഗസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക