|    Jul 26 Wed, 2017 10:24 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പോലിസുകാരനെ വധിച്ചെന്ന കേസ്; ഈജിപ്തില്‍ ഏഴുപേര്‍ക്ക് വധശിക്ഷ

Published : 26th September 2016 | Posted By: SMR

കെയ്‌റോ: ഈജിപ്തില്‍ പോലിസുദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ ഏഴുപേര്‍ക്ക് വധശിക്ഷ. 2013ല്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ ഇവര്‍ക്കു ബന്ധമുള്ളതായി ഒരു നിയമകാര്യ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കേസില്‍ അഞ്ചു പ്രതികളെ 10 വര്‍ഷം തടവിനും കോടതി ശിക്ഷിച്ചു. ഒരാളെ വെറുതെവിട്ടു.
കെയ്‌റോയ്ക്ക് സമീപം കെര്‍ദാസയില്‍ ഒരു റെയ്ഡിനിടെയായിരുന്നു പോലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. 2013ലെ പട്ടാള അട്ടിമറിക്കുശേഷം ആഴ്ചകള്‍ക്കുള്ളിലായിരുന്നു സംഭവം. വധശിക്ഷാ വിധിക്കെതിരേ രാജ്യത്തെ പരമോന്നത കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നു പ്രതിഭാഗം  അഭിഭാഷകന്‍ അബ്ദുല്‍ ഹമീദ് അല്‍ സലീം പറഞ്ഞു. അപ്പീല്‍ തള്ളിയാല്‍ ഏഴുപേരും വധശിക്ഷയ്ക്കു വിധേയരാവേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണാധികാരിയായ മുഹമ്മദ് മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി അബ്ദുല്‍ ഫത്താ അല്‍ സിസിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലവില്‍വന്നശേഷം നൂറുകണക്കിനു പേരാണ് ഈജിപ്തില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക