|    Jun 25 Sun, 2017 9:13 pm
FLASH NEWS

പോലിസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

Published : 30th November 2016 | Posted By: SMR

കരുനാഗപ്പള്ളി: ഓച്ചിറ വൃശ്ചികോല്‍സവത്തിനിടയില്‍ പോലിസുദ്യോഗസ്ഥനെ മര്‍ദ്ധിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കല്ലൂര്‍മുക്ക് റഹ്മത്ത് മന്‍സിലില്‍ ഷമീര്‍ ബാബുവിനെയാണ് ഓച്ചിറ പോലിസ് അറസ്റ്റ് ചെയ്തത്. കേസില്‍ മറ്റൊരു പ്രതി ചേന്നല്ലൂര്‍ ഷമീറിനായുള്ള അന്വേഷണം പുരോഗമിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഓച്ചിറ വൃശ്ചികോല്‍സവ ഡ്യൂട്ടിയിലുണ്ടായിരുന്ന കെഎപി അടൂരിലെ പോലിസുദ്യോഗസ്ഥന്‍ പ്രശാന്തിന് മര്‍ദ്ദനമേറ്റത്. ഷെമീര്‍ ബാബുവും ചേനല്ലൂര്‍ ഷെമീറും കരിമ്പിന്‍ തണ്ട് കൊണ്ടാണ് മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട ഇവരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലിസ് തിരിച്ചറിഞ്ഞത്. മര്‍ദ്ദനമേറ്റ പ്രശാന്തിന്റെ പരാതിയിന്‍മേല്‍ കേസെടുത്ത ഓച്ചിറ പോലിസ് പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കരുനാഗപ്പള്ളി സിഐഎം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഓച്ചിറ എസ്‌ഐ വിനോദ് ചന്ദ്രനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക