|    Jan 24 Tue, 2017 2:40 am

പോലിസുകാരനെ മര്‍ദ്ദിച്ച സംഭവം: മൂന്നു യുവാക്കള്‍ പിടിയില്‍

Published : 12th October 2016 | Posted By: Abbasali tf

വണ്ടിപ്പെരിയാര്‍: വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയില്‍ വിനോദ സഞ്ചാരികളും ഫോട്ടോഗ്രാഫറും തമ്മിലുണ്ടായ അടിപിടി ഒഴിവാക്കാന്‍ ശ്രമിച്ച പോലിസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. മൂന്നു പേരെ പിടികൂടി. മഞ്ചുമല വില്ലേജില്‍ ഗ്രാമ്പി എസ്‌റ്റേറ്റിലെ രൂപന്‍ (36), മനു (29), പ്രശാന്ത് (23) എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പീരുമേട് പേലിസ് സ്‌റ്റേഷനിലെ ജോഷി എന്ന പോലിസുകാരനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണു സംഭവം. പരുന്തുംപാറയില്‍ എത്തിയ യുവാക്കളും ഇവിടെ ഫോട്ടോ എടുത്ത് ഉപജീവനം നടത്തുന്ന ആളും തമ്മില്‍ ഫോട്ടോ എടുത്തതിന്റെ തുകയെ കുറിച്ച് തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് തര്‍ക്കം കൈയാങ്കളിയില്‍ എത്തി. മഫ്തിയില്‍ എത്തിയ പോലിസുകാരന്‍ ഇതു കണ്ട് ഇരു വിഭാഗങ്ങളെയും മാറ്റി വിടാന്‍ ശ്രമം നടത്തി. എന്നാല്‍ വിനോദ സഞ്ചാരികളുടെ കൂടെ എത്തിയ ആളാണെന്ന് കരുതി ഫോട്ടോഗ്രാഫറുടെ കൂടെ എത്തിയ ആളുകള്‍ പോലിസുകാരനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പോലിസുകാരന്‍ ആണെന്നു പറഞ്ഞ ശേഷവും ആക്രമിച്ചു. പിടികിട്ടാനുള്ള രണ്ട് പേര്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക