|    Oct 19 Thu, 2017 12:20 am
FLASH NEWS

പോലിസുകാരനെ തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കള്‍പിടിയില്‍

Published : 31st October 2016 | Posted By: SMR

തൊടുപുഴ: ജില്ലാ പോലിസ് നടത്തിയ വാഹന പരിശോധനയില്‍ കുളമാവ് പോലിസ് സ്‌റ്റേഷനു സമീപം പോലിസുകാരനെ തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ ചെറുതോണി പോലിസ് പിടികൂടി.കുളമാവ് പോലിസ് സ്‌റ്റേഷനിലെ സെബാസ്റ്റിയനെന്ന പോലിസുകാരനയാണ് രാത്രി 12.10നു സംഘം തള്ളിയിട്ടത്.സംഭവത്തില്‍കട്ടപ്പന സ്വദേശികളായ അജിത്ത്,ഷിബിന്‍,ജാക്‌സണ്‍ എന്നിവരെയാണ് പോലിസ് പിടികൂടിയത്.സംഭവത്തില്‍ ഇവര്‍ക്കെതിരേ കേസെടുത്ത് പ്രതികളെ കുളമാവ് പോലിസ് കോടതിയില്‍ ഹാജരാക്കി.അമിതമായി മദ്യപിച്ച് വാഹനമോടിച്ചവരുടെ ലൈസന്‍സ് റദ്ദാക്കാനും വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കാനും നടപടി സ്വീകരിച്ചതായി ജില്ലാ പോലിസ് മേധാവി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക