|    Nov 20 Mon, 2017 6:02 am
FLASH NEWS

പോലിസുകാരനെ കാണാനില്ല

Published : 24th June 2017 | Posted By: fsq

 

മഞ്ചേശ്വരം: ഡ്യൂട്ടിക്കു പോയ പോലിസുകാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മംഗളൂരു റിസര്‍വ് പോലിസില്‍ ഹെഡ്‌കോണ്‍സ്റ്റബിളായ ഹൊസങ്കടി അംഗഡി പദവ്, ശാന്തി നഗറിലെ പരേതനായ ചൗക്കാറിന്റെ മകന്‍ മോഹന്‍ കുമാറി (35)നെയാണ് കാണാതായത്. കഴിഞ്ഞ അഞ്ചിന് രാവിലെയാണ് മോഹന്‍ കുമാര്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. അതിനു ശേഷം തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കള്‍ മംഗളൂരു പോലിസ് ക്യാംപില്‍ അന്വേഷണം നടത്തിയപ്പോള്‍ ദിവസങ്ങളായി ജോലിക്കെത്തിയിരുന്നില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ബന്ധു സുന്ദര മഞ്ചേശ്വരം, പാണ്ഡേശ്വരം പോലിസുകളില്‍ പരാതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക