|    May 24 Wed, 2017 8:08 am
FLASH NEWS

പോലിസില്‍ രാഷ്ട്രീയ അതിപ്രസരം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

Published : 9th June 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന പോലിസില്‍ രാഷ്ട്രീയ അതിപ്രസരം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥര്‍ക്കെല്ലാം മനസ്സില്‍ രാഷ്ട്രീയമുണ്ടാവാം. പക്ഷേ, അത് ചുമതലകളില്‍ പ്രതിഫലിപ്പിക്കരുത്. കക്ഷിരാഷ്ട്രീയത്തിനതീതമായ മാതൃകാപരമായ പ്രവര്‍ത്തനമാണ് പോലിസില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും പിണറായി പറഞ്ഞു.
കേരള പോലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ യാത്രയയപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംഘടനാ പ്രവര്‍ത്തനം മാതൃകാപരമല്ലെങ്കില്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സാഹചര്യമാവും വന്നുചേരുകയെ ന്നും അദ്ദേഹം സൂചിപ്പിച്ചു.
സേനയുടെ ഗുണപരമായ മാറ്റത്തിന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി വാദിക്കുമ്പോഴും പോലിസില്‍ മതിയായ സ്ത്രീ പ്രാതിനിധ്യമില്ല. ഇക്കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day