|    Mar 26 Sun, 2017 3:27 am
FLASH NEWS

പോലിസില്‍ മത, ജാതി വിവരങ്ങള്‍ ചേര്‍ത്ത് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്നു

Published : 1st August 2016 | Posted By: SMR

തിരുവനന്തപുരം: സേനാംഗങ്ങളുടെ മത, ജാതി വിവരങ്ങള്‍ ചേര്‍ത്ത് പോലിസില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്നു. ഉദ്യോഗസ്ഥര്‍ക്കും മറ്റു ജീവനക്കാര്‍ക്കും കാര്‍ഡ് തയ്യാറാക്കാനായി പൂരിപ്പിച്ചുനല്‍കാന്‍ പോലിസ് ആസ്ഥാനത്തുനിന്നു വിതരണം ചെയ്ത പെര്‍ഫോമയിലാണു മതവും ജാതിയും പൂരിപ്പിക്കാന്‍ കോളമിട്ടിരിക്കുന്നത്.
സാധാരണഗതിയില്‍ ചോദിക്കാറില്ലാത്ത ചോദ്യങ്ങള്‍ അടങ്ങിയതാണ് പോലിസ് ആസ്ഥാനത്തെ ജീവനക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിനുള്ള പെര്‍ഫോമ. 21 ചോദ്യങ്ങളുള്ള പെര്‍ഫോമയില്‍ ഏഴാമത്തെ ചോദ്യമായാണ് മതവും ജാതിയും ഉള്‍പ്പെടുത്തിയത്. മത, ജാതി വിവരങ്ങളൊന്നും ശേഖരിക്കാതെയാണ് ഇന്റലിജന്‍സ് സെക്യൂരിറ്റി വിഭാഗം പോലിസില്‍ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്നത്. നിലവില്‍ ഇത്തരമൊരു കാര്‍ഡ് എല്ലാവര്‍ക്കും ഉണ്ടെന്നിരിക്കെയാണ് സമാന്തരമായി മറ്റൊരു കാര്‍ഡ് ഉണ്ടാക്കാന്‍ നീക്കം.
എന്നാല്‍, സുരക്ഷാപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് പുതിയ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്നതെന്നാണ് പോലിസ്  വിശദീകരണം.
പോലിസ് ആസ്ഥാനം ഐജി സുരേഷ് രാജ് പുരോഹിതാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പെര്‍ഫോമയില്‍ പൂരിപ്പിച്ചുനല്‍കുന്ന വിവരങ്ങള്‍ പോലിസ് ആസ്ഥാനത്തെ ഡാറ്റാ ബാങ്കില്‍ സൂക്ഷിക്കുമെന്നും ഉത്തരവിലുണ്ട്. അതേസമയം, സേനയുടെ വിചിത്രമായ നടപടി പുതിയ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്. നടപടി പിന്‍വലിക്കണമെന്ന ആവശ്യവുമായി ഇതിനകം ഒരുവിഭാഗം ജീവനക്കാര്‍ രംഗത്തെത്തി.

(Visited 90 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക