|    Mar 23 Thu, 2017 11:57 pm
FLASH NEWS

പോലിസില്‍ നിന്നു നീതി ലഭിക്കുന്നില്ല; കേന്ദ്ര നിലപാടുകള്‍ക്കെതിരേ രാജ്ഭവന്‍ മാര്‍ച്ച്: സുധീരന്‍

Published : 30th August 2016 | Posted By: SMR

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ കെപിസിസിയുടെ ആഭിമുഖ്യത്തില്‍ അടുത്തമാസം ഏഴിന് രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. പഞ്ചായത്തീരാജിനെ തകര്‍ക്കുന്ന നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റേത്. പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ പ്രാധാന്യവും പ്രസക്തിയും കുറച്ച് ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴില്‍ ഒരു ചെറിയ വകുപ്പായി മാറ്റാനാണ് നീക്കം. രാജീവ് ഗാന്ധി പഞ്ചായത്ത് ശാക്തീകരണ്‍ അഭിയാന്‍, ബാക്ക്‌വേഡ് റീജ്യന്‍ ഗ്രാന്റ് ഫണ്ട് തുടങ്ങിയ പദ്ധതികള്‍ നിര്‍ത്താനാണ് നീക്കം.
പഞ്ചായത്തീരാജിനെ തകര്‍ക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. ബിജെപി ഭരണത്തിനു കീഴില്‍ രാജ്യവ്യാപകമായി നടക്കുന്ന ദലിത് പീഡനങ്ങള്‍ക്കെതിരേയുള്ള ശക്തമായ പ്രതികരണത്തിന്റെ ഭാഗം കൂടിയാണ് രാജ്ഭവന്‍ മാര്‍ച്ച്. ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞിട്ടും അതിന് ആനുപാതികമായി പെട്രോളിയം ഉല്‍പ്പന്നങ്ങളടെ വില കുറയ്ക്കാന്‍ തയ്യാറാവാതെ രാജ്യത്തെ വന്‍വിലക്കയറ്റത്തിലേക്ക് തള്ളിവിട്ട കേന്ദ്രത്തിന്റെ ജനദ്രോഹ നയത്തിനെതിരേയുള്ള ശക്തമായ ജനരോഷം രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രകടമാവുമെന്നും സുധീരന്‍ പറഞ്ഞു.
ജനദ്രോഹ നടപടികളില്‍ കേന്ദ്ര ശൈലി തന്നെയാണ് സംസ്ഥാന സര്‍ക്കാരും തുടരുന്നത്. ഏകപക്ഷീയ രീതിയാണ് എല്‍ഡിഎഫ് ഭരണം. പോലിസില്‍ നിന്നും സിപിഎം അല്ലാത്ത ആര്‍ക്കും നീതി കിട്ടാത്ത അവസ്ഥയാണുള്ളത്. ഭരണം നേരെ ചൊവ്വേ നടത്തുന്നതിനു പകരം പൂക്കളത്തെച്ചൊല്ലിയും വിളക്കു കത്തിക്കുന്നതിനെയും കുറിച്ച് അനാവശ്യ വിവാദങ്ങള്‍ക്ക് തിരികൊളുത്തി ഭരണപരാജയത്തില്‍ നിന്നു ജനശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

(Visited 35 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക