|    Oct 19 Thu, 2017 3:40 am
FLASH NEWS
Home   >  Kerala   >  

പോലിസില്‍ ആര്‍എസ്എസ് സംഘപരിവാര രഹസ്യ സെല്ലെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട്

Published : 6th October 2017 | Posted By: shadina sdna


തിരുവനന്തപുരം: യോഗാപരിശീലനത്തിന്റെ മറവില്‍ ഒരുസംഘം ഉദ്യോഗസ്ഥര്‍ പോലിസില്‍ ആര്‍എസ്എസ്, സംഘപരിവാര രഹസ്യ സെല്‍ രൂപീകരിച്ചതായി ഇന്റലിജന്‍സ് റിപോര്‍ട്ട്. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കായി ‘തത്വമസി’ എന്ന പേരില്‍ പോലിസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ് ഗ്രൂപ്പ് ആരംഭിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. പോലിസില്‍ സംഘപരിവാര അനുകൂലതരംഗം സൃഷ്ടിക്കുകയും വേങ്ങര തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ സഹായിക്കുകയുമാണു ഗ്രൂപ്പിന്റെ ലക്ഷ്യം. പോലിസിന്റെ യോഗാ പരിശീലനത്തിന്റെ മറവിലാണു വാട്‌സ്ആപ് ഗ്രൂപ്പ് രൂപീകരണം. ഈ രഹസ്യപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഇരുപതോളം ഉദ്യോഗസ്ഥരുടെ പട്ടികയും റിപോര്‍ട്ടിനൊപ്പമുണ്ട്. റിപോര്‍ട്ട് ഇന്റലിജന്‍സ് മേധാവി ബിഎസ് മുഹമ്മദ് യാസിനു കൈമാറി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക