|    Mar 25 Sat, 2017 5:22 pm
FLASH NEWS

പോലിസിലെ പ്രതീക്ഷിത ഒഴിവുകള്‍ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യും

Published : 5th October 2016 | Posted By: SMR

തിരുവനന്തപുരം: 2016 ഡിസംബര്‍ വരെ പോലിസ് കോണ്‍സ്റ്റബിള്‍ തസ്തികയിലുണ്ടാവാന്‍ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകള്‍ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. എ എന്‍ ഷംസീറിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കെഎപി മൂന്നാം ബറ്റാലിയനില്‍ എന്‍ജെഡി ഉള്‍പ്പെടെ 341 പേര്‍ക്കും കെഎപി നാലാം ബറ്റാലിയനില്‍ 161 പേര്‍ക്കും പിഎസ്‌സിയില്‍നിന്ന് നിയമനശുപാര്‍ശ ലഭിച്ചിട്ടുണ്ട്. ഉടന്‍ നിയമന ഉത്തരവ് നല്‍കണമെന്ന് ബറ്റാലിയന്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പുകളില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജോലി ലഭിക്കുന്നില്ലെന്ന് നിരവധി പരാതികളാണ് ലഭിക്കുന്നത്. എല്ലാ വകുപ്പുകളും ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യണമെന്ന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇത് നടപ്പാക്കിയിട്ടുണ്ടോയെന്ന് പരിശോധന നടന്നിരുന്നില്ല.
ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ പരിശോധനയാണ് ഇപ്പോള്‍ നടന്നുവരുന്നത്. അതിനാല്‍, ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാത്ത സാഹചര്യം പൊതുവെയില്ല. എന്നാല്‍, പിഎസ്‌സി തയ്യാറാക്കുന്ന ലിസ്റ്റില്‍ വന്‍തോതില്‍ നിയമനം കാത്തുനില്‍ക്കുന്നവരാണ്. സംവരണവിഭാഗത്തില്‍ ആളെ കിട്ടാത്ത പ്രശ്‌നം പരിഹരിക്കുന്നതിന് പിഎസ്‌സി തയ്യാറാക്കുന്ന വലിയ റാങ്ക് ലിസ്റ്റുകളില്‍പ്പെട്ടവരെല്ലാം ജോലി ആഗ്രഹിക്കുകയാണ്. എന്നാല്‍, ഒഴിവില്ലാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് നിയമനം ലഭിക്കാറുമില്ല. ഈ പ്രശ്‌നം പിഎസ്‌സി ചെയര്‍മാന്‍തന്നെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പെട്ടെന്നൊരു മാറ്റംവരുത്താന്‍ കഴിയില്ലെന്നാണ് അദ്ദേഹം അറിയിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക