|    Jul 22 Sat, 2017 4:36 pm
FLASH NEWS

പോലിസിലെ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്നില്ലെന്നു പരാതി

Published : 20th March 2017 | Posted By: fsq

 

കല്‍പ്പറ്റ: പോലിസ് സേനയിലെ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യുന്നില്ലെന്നു പരാതി. നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ മൂന്നുമാസം മാത്രം.
ഒഴിവുള്ള മുഴുവന്‍ തസ്തികകളിലും ഉടന്‍ നിയമനം നടത്തുമെന്നാണു സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ ഈ വര്‍ഷം ഡിസംബര്‍ 31 വരെ കോണ്‍സ്റ്റബിള്‍മാരുടെ 1,388 പ്രതീക്ഷിത ഒഴിവുകളാണുള്ളത്. ഇതിനു പുറമെ വിരമിക്കല്‍ ഒഴിവുകളുമുണ്ട്. ബറ്റാലിയന്‍ അടിസ്ഥാനത്തിലെ പ്രതീക്ഷിത ഒഴിവുകള്‍: കെഎപി 1- 191, കെഎപി 2- 185, കെഎപി 3- 293, കെഎപി 4- 143, കെഎപി 5- 184, എംഎസ്പി- 191, എസ്എപി- 201.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സംസ്ഥാനത്തു പുതിയതായി രൂപീകരിച്ച പോലിസ് സ്‌റ്റേഷനുകളിലോ സര്‍ക്കിള്‍ ഡിവിഷനല്‍ ഓഫിസുകളിലോ തസ്തിക സൃഷ്ടിച്ചിട്ടില്ല. മറ്റു സ്‌റ്റേഷനുകളില്‍ നിന്നു വര്‍ക്ക് അറേഞ്ച്‌മെന്റിലാണ് ഇവിടെ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളത്. അതേസമയം, ഇപ്പോള്‍ത്തന്നെ സേനയില്‍ 317 ഒഴിവുകളുണ്ടെന്നു മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യത്തിനു മറുപടി നല്‍കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ വന്നശേഷം പോലിസ് കോണ്‍സ്റ്റബിളിന്റെ 230 അധിക തസ്തിക സൃഷ്ടിച്ചതായും മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു.
എന്നിട്ടും പോലിസ് ആസ്ഥാനത്തെ ഉന്നതര്‍ ഇതൊന്നും പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യുന്നില്ല. 2016 ജൂണില്‍ നിലവില്‍ വന്ന റാങ്ക്‌ലിസ്റ്റില്‍ നിന്നു കുറച്ചുപേരെ മാത്രമേ നിയമിച്ചിട്ടുള്ളൂവെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. പട്ടിക നിലവില്‍ വന്ന് ഒമ്പതു മാസമായിട്ടും ഒരു ബാച്ചിനെ മാത്രമാണ് ഇതില്‍ നിന്നെടുത്തത്. ഒഴിവുകള്‍ നികത്താതെ കാലാവധി കഴിയുമ്പോള്‍ ഈ പട്ടിക റദ്ദാക്കി പുതിയ പട്ടികയില്‍ നിന്നു നിയമനം നടത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ പരാതിപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക