|    Jul 23 Sun, 2017 10:21 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോലിസിന് വീഴ്ച പറ്റിയെന്ന് ദേശീയ വനിതാ കമ്മീഷന്‍

Published : 6th May 2016 | Posted By: SMR

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകക്കേസ് അന്വേഷിക്കുന്നതില്‍ പോലിസിന് വീഴ്ച സംഭവിച്ചതായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമരമംഗലം പറഞ്ഞു. ജിഷയുടെ മാതാവിനെയും സഹോദരിയെയും പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
പ്രതികളെ കണ്ടെത്താന്‍ പ്രദേശവാസികള്‍ സഹകരിക്കണം. പ്രദേശവാസികളുടെ സഹകരണത്തോടെയേ കൊലയാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാവൂ. സ്ത്രീകള്‍ സ്വന്തം വീട്ടില്‍ പോലും സുരക്ഷിതരല്ലെന്നാണ് ഈ സംഭവത്തിലൂടെ മനസ്സിലാക്കേണ്ടത്. തീര്‍ച്ചയായും പ്രതികള്‍ ശിക്ഷിക്കപ്പെടണം.
ഈ വിഷയത്തില്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. സ്ത്രീകള്‍ക്ക് നീതിയാണ് വേണ്ടത്. സംഭവം കഴിഞ്ഞിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യഥാര്‍ഥ പ്രതിയെ പിടികൂടാനായിട്ടില്ലെന്നും അവര്‍ പറഞ്ഞു. ജിഷയുടെ പെരിയാര്‍വാലി കനാല്‍ബണ്ടിലെ വീടും സന്ദര്‍ശിച്ചാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ മടങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക