|    Oct 20 Fri, 2017 7:13 am
Home   >  Todays Paper  >  Page 4  >  

പോലിസിന് വീഴ്ച പറ്റിയിട്ടില്ല: ചെന്നിത്തല

Published : 5th May 2016 | Posted By: SMR

കൊല്ലം: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസിന് വീഴ്ച പറ്റിയെന്ന ആരോപണം അടിസ്ഥാന വിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൊല്ലം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച ജനസഭ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ കേസ് ക്രൈംബ്രാഞ്ചിന് വിടുന്നതിനുള്ള സാഹചര്യമില്ല. പോലിസിന്റെ അന്വേഷണം തൃപ്തികരമാണ്. മധ്യ മേഖലാ ഐജി മഹിപാല്‍യാദവിന്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെന്നിത്തല ന്യായീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക