|    Jan 18 Wed, 2017 12:40 am
FLASH NEWS

പോലിസിന് നേരെ വെടിവയ്പ്: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

Published : 14th August 2016 | Posted By: SMR

മണ്ണാര്‍ക്കാട്: അമ്പലപ്പാറ പോലിസിന് നേരെ മാവോവാദി സംഘം വെടിവച്ച സംഭവത്തില്‍ പ്രതി റീന മേരി ജോയ്‌സിനെ അമ്പലപ്പാറയില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഇന്നലെ ഉച്ചയ്ക്കാണ് സായുധ പോലിസ് സംഘം റീനയുമായി അമ്പലപ്പാറ പള്ളിശ്ശേരി മലവാരത്തില്‍ എത്തിയത്.
അമ്പലപ്പാറ വെടിവയ്പില്‍ വിക്രം ഗൗഡ, വയനാട് സോമന്‍, റീന, പ്രഭ എന്നിവര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 29ന് ആണ് അമ്പലപ്പാറയില്‍ പോലിസിന് നേരെ വെടിവയ്പുണ്ടായത്. ഡിവൈഎസ്പി സുബ്രഹ്മണ്യന്‍, സിഐമാരായ ദേവസ്യ, ഹിദായത്തുള്ള മാമ്പ്ര, എസ്‌ഐ ഷിജു എബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക