|    Oct 17 Wed, 2018 8:13 pm
FLASH NEWS

പോലിസിന് എസ്എഫ്‌ഐ മര്‍ദനം: ഡിവൈഎസ്പി അന്വേഷിക്കും

Published : 23rd September 2017 | Posted By: fsq

 

തൊടുപുഴ: പോലിസുകാരനെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ച സംഭവം ഡിവൈഎസ്പി എന്‍ എന്‍ പ്രസാദ് അന്വേഷിക്കും. സംഭവം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞിട്ടും കേസെടുത്ത എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പടെ ഒമ്പതുപേരെ അറസ്റ്റ് ചെയ്യാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. ബുധനാഴ്ച രാത്രി എട്ടരയോടെ തൊടുപുഴ പോലിസ് സ്‌റ്റേഷന് മുമ്പിലാണ് സിവില്‍ പോലിസ് ഓഫിസര്‍ എം ജി ജോസഫിന് മര്‍ദനമേറ്റത്. നഗരത്തില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ തിരിച്ചറിയാനെത്തിയ എസ്എഫ്‌ഐക്കാര്‍ പിടിയിലായവരുടെ കൂട്ടാളികളുമായി സംഘര്‍ഷമുണ്ടായി. ഇത് തടയാനെത്തിയ പോലിസുകാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തള്ളിതാഴെയിടുകയായിരുന്നു. പോലിസ് ഒതുക്കാന്‍ ശ്രമിച്ച സംഭവം സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടു കൂടി വിവാദമാകുകയായിരുന്നു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി എം എസ് ശരത്, തൊടുപുഴ ഏരിയാ പ്രസിഡന്റ് അമല്‍കൃഷ്ണ, സെക്രട്ടറി ബാദുഷ, ജില്ലാ ജോയിന്റ് സെക്രട്ടറി ജിതിന്‍ ബോസ്, പ്രവര്‍ത്തകരായ അലന്‍, ആല്‍ബിന്‍ ജോയി, പദ്മകുമാര്‍, ഷാല്‍വിന്‍ എന്നിവരോടൊപ്പം കണ്ടലറിയാവുന്ന ഒരാള്‍ക്കുമെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss