|    Apr 28 Fri, 2017 1:46 pm
FLASH NEWS

പോലിസിന്റെ ശ്രദ്ധ മുഴുവന്‍ തൊടുപുഴയില്‍; കള്ളന്മാര്‍ കൂട്ടത്തോടെ ഹൈറേഞ്ചില്‍

Published : 28th October 2016 | Posted By: SMR

തൊടുപുഴ: ഹൈറേഞ്ചില്‍ മോഷണം വ്യാപകമാവുന്നത് പോലിസിനു തലവേദന സൃഷ്ടിക്കുന്നു. മൂന്നാര്‍,കട്ടപ്പന,ശാന്തമ്പാറ, മറയൂര്‍ എന്നിവിടങ്ങളില്‍ മോഷണം വ്യാപകമാവുന്നതാണ് പോലിസിന്റെ  പുതിയ തലവേദന. തൊടുപുഴ മേഖലയില്‍ ദിനംപ്രതി മോഷണം നടന്നതോടെയാണ് ജില്ലാ പോലിസ് മേധാവിയുള്‍പ്പടെയുള്ളവരുടെ ശ്രദ്ധ ഇങ്ങോട്ടേക്കെത്തിയത്. കഴിഞ്ഞ ആറുമാസത്തിനിടെ വലുതും ചെറുതുമായ 35 മോഷണങ്ങളാണ് തൊടുപുഴയില്‍ നടന്നത്. ഇതിനുശേഷം രാത്രികാല പരിശോധനയക്ക് ഊര്‍ജം പകരാന്‍ ജില്ലയിലെ ഒരോ പോലിസ് സ്‌റ്റേഷനിലെയും പ്രിന്‍സിപ്പല്‍ എസ്‌ഐമാരുടെ നേതൃത്വത്തിലുള്ള സംഘത്തെ തൊടുപുഴയില്‍ നിയോഗിച്ചു. ഇതാണ് ഇപ്പോള്‍ ഹൈറേഞ്ച് മേഖലയിലെ പോലിസിനു പാരയായത്. കട്ടപ്പനയില്‍ മാത്രം രണ്ടുമാസത്തിനിടെ 12 മോഷണങ്ങളും നിരവധി മോഷണ ശ്രമങ്ങളുമാണ് നടന്നത്. ഹൈറേഞ്ചില്‍ നിന്നും എസ്‌ഐമാരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം രാത്രിയിലെത്തും. പകലാണ് മടക്കം. ഇങ്ങനെ രാത്രി ഡ്യൂട്ടിക്കായി പോലിസ് ശ്രദ്ധ തൊടുപുഴയില്‍ കേന്ദ്രികരിച്ചതോടെയാണ് ഹൈറേഞ്ചില്‍ കള്ളന്‍മാര്‍ക്ക് ചാകരയായത്. കട്ടപ്പന മേഖലയില്‍ മോഷണം വ്യാപകമായപ്പോള്‍ പോലിസ് പരിശോധന കാര്യക്ഷമമാക്കിഅതോടെ മൂന്നാര്‍ മേഖലയില്‍ മോഷണങ്ങള്‍ തുടര്‍ക്കഥയായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 42പവന്‍ സ്വര്‍ണവും 44000 രൂപയുമാണ് മൂന്നാര്‍ മേഖലയില്‍ നിന്നും മോഷണം പോയത്. ഇത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. മൂന്നാര്‍ എസ്‌ഐ ജിതേഷിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.അതിനിടെ, മൂന്നാറില്‍ മോഷണം വ്യാപകമായതിനെ തുടര്‍ന്ന് മൂന്നാര്‍ സിഐ സാം ജോസിന്റെ  നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംഘത്തെ രൂപികരിച്ചത്. പ്രതികളെ ഉടന്‍ വലയിലാക്കുമെന്നു അന്വേഷണസംഘം അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day