|    Feb 24 Sat, 2018 12:08 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പോലിസിന്റെ ലൈംഗിക പീഡനം ഛത്തീസ്ഗഡ് സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

Published : 9th January 2017 | Posted By: fsq

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ 16 സ്ത്രീകളെ പോലിസുകാര്‍ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. 2015-2016 കാലയളവിലാണ് ചുരുങ്ങിയത് 16 സ്ത്രീകള്‍ പോലിസുകാരാല്‍ ബലാല്‍സംഗത്തിനും ശാരീരിക പീഡനത്തിനും ഇരയായതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് പരോക്ഷമായ ഉത്തരവാദിത്തമുണ്ടെന്നും അതിനാല്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചുവെന്നും കമ്മീഷന്‍ അറിയിച്ചു. ഈ 16 സ്ത്രീകളെ കൂടാതെ, പോലിസിന്റെ പീഡനത്തിന് ഇരയായ മറ്റ് 20 സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മജിസ്‌ട്രേറ്റോ മനുഷ്യാവകാശ കമ്മീഷന്‍ സംഘമോ ഇതുവരെ മൊഴി രേഖപ്പെടുത്താത്ത മറ്റുള്ള ഇരകളുടെ മൊഴികള്‍ ഒരു മാസത്തിനകം രേഖപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. പോലിസിന്റെ ലൈംഗിക, ശാരീക പീഡനത്തിന് ഇരയായ സ്ത്രീകള്‍ക്ക് താല്‍ക്കാലിക സാമ്പത്തിക സഹായമായി 37 ലക്ഷം രൂപ നല്‍കാനും കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബലാല്‍സംഗത്തിനിരയായ എട്ടു സ്ത്രീകള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും ലൈംഗിക അതിക്രമത്തിന് ഇരയായ ആറു പേര്‍ക്ക് രണ്ടു ലക്ഷം രൂപാ വീതവും ശാരീരിക പീഡനത്തിന് ഇരയായ രണ്ടു പേര്‍ക്ക് 50,000 രൂപ വീതവും താല്‍ക്കാലിക സഹായം നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2015 നവംബര്‍ രണ്ടിന് ഒരു ദേശീയ ദിനപത്രമാണ് ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ അഞ്ചു ഗ്രാമങ്ങളിലായി പോലിസിന്റെ പീഡനത്തിന് ഇരയായ 40ഓളം സ്ത്രീകളുടെ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. 14 വയസ്സുള്ള പെണ്‍കുട്ടിയടക്കം നാലു പേര്‍ കൂട്ട ബലാല്‍സംഗത്തിനിരയായെന്നും റിപോര്‍ട്ടുണ്ടായിരുന്നു. സര്‍ക്കാരിന്റെ മാവോവാദി വേട്ടയുടെ മറവിലായിരുന്നു ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്കെതിരേ പോലിസിന്റെ ലൈംഗിക പീഡനങ്ങള്‍. ഇതേത്തുടര്‍ന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തില്‍ സംസ്ഥാനത്തെ നിരവധി ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ പോലിസുകാര്‍ ലൈംഗിക അതിക്രമങ്ങള്‍ നടത്തിയതായി കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss