|    Feb 19 Mon, 2018 1:25 pm
FLASH NEWS

പോലിസിന്റെ മിന്നല്‍ പരിശോധന നാട്ടുകാരെ ദുരിതത്തിലാക്കി

Published : 21st January 2017 | Posted By: fsq

 

ആലപ്പുഴ: കല്ലുപാലത്തിന് സമീപം കഴിഞ്ഞ ദിവസം തുറന്ന് മദ്യവില്‍പ്പന തുടങ്ങിയ വിവാദ ബിവറേജ് ചില്ലറ വില്‍പ്പന ശാഖയ്ക്കു മുന്നില്‍ ഇന്നലെ പൊലീസ് സംഘം നടത്തിയ പരിശോധന പ്രദേശവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ദുരിതമായി. ഇടുങ്ങിയ റോഡില്‍ ജീപ്പുകള്‍ വശങ്ങളിലിട്ട് പോലിസ് തലങ്ങും വിലങ്ങും പരിശോധന നടത്തിയപ്പോള്‍ ദുരിതത്തിലായത് വഴിയാത്രക്കാര്‍. മദ്യം വാങ്ങാനെത്തിയവരെ അകത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് ഇറങ്ങുമ്പോഴും പരിശോധിച്ച് കുഴഞ്ഞ പോലിസ് പ്രതികളെ കിട്ടാതെ വന്നപ്പോള്‍ പരിശോധന യാത്രക്കാര്‍ക്കുനേരെയാക്കി. ഇതോടെ ഗതാഗതക്കുരുക്കും തുടങ്ങി. നേരത്തെ ബിവറേജ് ഔട്ട് ലെറ്റ് പ്രദേശത്ത് തുടങ്ങിയതിനെതിരെ നാട്ടുക്കാര്‍ പ്രതിഷേധത്തിനെത്തിയിരുന്നു. വിവിധ സംഘടനകളും മദ്യവില്‍പ്പന ശാലയ്‌ക്കെതിരേ സമരം ചെയ്തു വരികയാണ്. ഇതിനിടെ കനത്ത പോലിസ് കാവലിലാണ് മദ്യവില്‍പ്പന പൊടിപൊടിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി പോലിസ് നിയന്ത്രണത്തില്‍ മദ്യം വില്‍ക്കുന്ന ഇവിടെ ഇന്നലെ രാത്രി പോലിസ് മദ്യപന്മാരെ തേടി ഇറങ്ങിയപ്പോള്‍ നാട്ടുക്കാര്‍ അടക്കമുള്ളവര്‍ വെട്ടിലായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന്  പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ അധികൃതര്‍ക്ക് നേരത്തെ മുന്നറിയിപ്പ്് നല്‍കിയിരുന്നുവെങ്കിലും മുഖവിലയ്‌ക്കെടുക്കാതെയാണ് ഔട്ട് ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധത്തിന് ആക്കം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും അറിയുന്നു. ഏറെ ശാന്തമായിരുന്നു ഈ പ്രദേശം ഇപ്പോള്‍ പോലിസ് വലയത്തിലാണ്.മദ്യപന്‍മാരെ പിടിക്കൂടുന്നതുപോലെയാണ് നാട്ടുക്കാരെയും കൈകാര്യം ചെയതത്. ഇതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നഗരം ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുമ്പോള്‍ പത്തോളം പോലിസുക്കാര്‍ ബീവറേജിന് കാവല്‍ നില്‍ക്കുകയും അഞ്ചോളം പേര്‍ പരിശോധനയ്ക്ക് എത്തിയതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മണിക്കുറുകള്‍ നീണ്ട പരിശോധനയില്‍ ആരെയും പിടിക്കൂടാന്‍ കഴിയാതെ വന്ന പോലിസ് ഒടുവില്‍ നിരാശരായി മടങ്ങുകയും ചെയ്തു. നാട്ടുകാരെ ദുരിതത്തിലാക്കുന്ന ഇത്തരം പരിശോധനകള്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ കഴിയുന്ന ഇടത്തേക്ക് മാറ്റുകയോ മദ്യവില്‍പ്പന ശാല മറ്റെവിടേക്കെങ്കിലും നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss