|    Aug 16 Thu, 2018 7:22 pm
Home   >  Todays Paper  >  Page 5  >  

പോലിസിന്റെ ബലപ്രയോഗം നിര്‍ത്തണം: കുഞ്ഞാലിക്കുട്ടി

Published : 7th April 2018 | Posted By: kasim kzm

ദുബയ്: ദേശീയപാത സ്ഥലമെടുപ്പിനു വേണ്ടി പോലിസും കേരള സര്‍ക്കാരും നടത്തുന്ന ബലപ്രയോഗം നിര്‍ത്തണമെന്നു മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി.
പോലിസിന്റെ അനാവശ്യമായ ബലപ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു. മുസ്‌ലിംലീഗ് ഇതിനെ ശക്തമായി അപലപിക്കുന്നു. കുടിയൊഴിപ്പിക്കുന്നവര്‍ക്ക് സ്ഥലത്തിന്റെ മാര്‍ക്കറ്റ് വില ലഭ്യമാക്കണം. മുസ്‌ലിംലീഗ് ഒരിക്കലും വികസനത്തിന് എതിരല്ല. പോലിസിന്റെ അടിച്ചമര്‍ത്തുന്ന നയത്തിനു പകരം ജനങ്ങളുമായി ചര്‍ച്ച നടത്തി വേണം ദേശീയപാതയ്ക്കു സ്ഥലം കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദുബയ് കെഎംസിസി ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന തിരഞ്ഞെടുപ്പില്‍ മതേതര പാര്‍ട്ടികളെ ഏകോപിപ്പിച്ച് ബിജെപിയെ പരാജയപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss