|    Jul 19 Thu, 2018 11:42 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോലിസിന്റെ ആര്‍എസ്എസ് അനുകൂല മനസ്സിനെ കടന്നാക്രമിച്ച് കെ ഷാഹിന

Published : 11th September 2017 | Posted By: fsq

 

പൊന്നാനി: ഇടതുസര്‍ക്കാരിനെയും പോലിസിന്റെ ആര്‍എസ്എസ് അനുകൂല മനസ്സിനെയും കടന്നാക്രമിച്ച്  മാധ്യമപ്രവര്‍ത്തക കെ ഷാഹിന ഫേസ്ബുക്കില്‍ രംഗത്ത്. വര്‍ഗീയ വിഷം ചീറ്റുന്ന ഫാഷിസ്റ്റുകള്‍ക്കെതിരേ നിരന്തരം പരാതി നല്‍കിയാലും ഫലമില്ലെന്നു പറഞ്ഞുകൊണ്ടാണ് സര്‍ക്കാരിനെതിരേ രൂക്ഷമായ പ്രതികരണം ആരംഭിക്കുന്നത്. —പിള്ളക്കെതിരേ താ ന്‍ കൊടുത്ത പരാതിയില്‍ എന്തു നടപടി ഉണ്ടായി എന്ന് പലരും ചോദിക്കുന്നു. പരാതി കിട്ടിയാലുടന്‍ അന്ന് വൈകീട്ട് തന്നെ പോലിസ് പിള്ളയെ പൊക്കും എന്ന വ്യാമോഹമുണ്ടായിട്ടല്ല പരാതി കൊടുക്കുന്നത്. നൂറ് പരാതികളിലും നടപടി ഉണ്ടായില്ലെങ്കിലും നൂറ്റൊന്നാമത്തെ തവണയും പരാതി കൊടുക്കുമെന്നും അവര്‍ പോസ്റ്റില്‍ പറയുന്നു.രാജ്യത്തെ ഭരണഘടനയ്ക്കു വിധേയമായ പ്രതിഷേധ മാര്‍ഗങ്ങള്‍ അവലംബിക്കുക മാത്രമാണ് പോംവഴി. എന്തായാലും പിള്ളയെ താന്‍ വഴിയിലുപേക്ഷിച്ചിട്ടൊന്നുമില്ല. കുറച്ചുകൂടി കഴിഞ്ഞാല്‍ ഒരു ആര്‍ടിഐ ഫയല്‍ ചെയ്യും. പൊതുവേദിയില്‍വന്ന് ബലാല്‍സംഗാഹ്വാനം നടത്തിയാല്‍ ഇറച്ചിയില്‍ മണ്ണ് പറ്റുമെന്ന് ആ പിള്ളയ്ക്കും ഇമ്മാതിരി മനസ്സിലിരിപ്പുള്ള മറ്റു പിള്ളമാര്‍ക്കും ബോധ്യപ്പെട്ടുകാണും. നിയമത്തിന്റെ വഴികള്‍ പരമാവധി പ്രയോജനപ്പെടുത്തുക, ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടേയിരിക്കുക എന്നതേ ചെയ്യാനുള്ളൂവെന്നും ഷാഹിന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss