|    Apr 25 Wed, 2018 8:01 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പോലിസിന്റെ അമിതാധികാരപ്രയോഗം: പോപുലര്‍ ഫ്രണ്ട്‌

Published : 24th March 2018 | Posted By: kasim kzm

കോഴിക്കോട്: മതപ്രഭാഷണത്തിന്റെ പേരില്‍ ഫാറൂഖ്‌കോളജ് അധ്യാപകനെതിരേ കേസെടുത്ത നടപടി പോലിസിന്റെ അമിതാധികാര പ്രയോഗമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച മതനിയമങ്ങള്‍ വിശദീകരിക്കുന്ന വേളയില്‍ പറഞ്ഞ ഒരുദാഹരണത്തിന്റെ പേരില്‍ ജാമ്യമില്ലാ കേസെടുക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും വിവേചനപരവുമാണ്.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ആരോപിച്ച് 354 എ, 509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അധ്യാപികയും ഹിന്ദു ഐക്യവേദി നേതാവുമായ കെ പി ശശികല മതസ്പര്‍ധ ഉളവാക്കുന്നതും വര്‍ഗീയ വിഷം വമിപ്പിക്കുന്നതുമായ പ്രസംഗം നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു. അതിനെതിരേ പരാതി നല്‍കിയിട്ട് പോലും നടപടിയെടുക്കാന്‍ പോലിസ് തയ്യാറാവുന്നില്ല. പിന്‍വലിച്ച പാഠപുസ്തകത്തിലെ നിസ്സാരമായ പരാമര്‍ശത്തിന്റെ പേരില്‍ എം എം അക്ബറിനെതിരേ നിരവധി  കേസുകളെടുക്കുകയും നിരന്തരം സോഷ്യല്‍ മീഡിയ വഴി വര്‍ഗീയത തുപ്പുന്ന പ്രതീഷ് വിശ്വനാഥിനെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന പോലിസിന്റെ ഇരട്ടത്താപ്പിന് പുതിയ ഉദാഹരണമാണ് ഫാറൂഖ് കോളജ് അധ്യാപകനെതിരായ നടപടി. മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അമിതാധികാരം പ്രയോഗിക്കുന്ന പോലിസിലെ സംഘപരിവാര ലോബിയെ പിടിച്ചുകെട്ടാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നുവരുമെന്ന് പോപുലര്‍ ഫ്രണ്ട് മുന്നറിയിപ്പ് നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss