|    Sep 22 Fri, 2017 5:15 pm
FLASH NEWS

പോലിസിന്റെ അടിയേറ്റ് എസ്എഫ്‌ഐ നേതാവിന് പരിക്ക്

Published : 11th August 2017 | Posted By: fsq

 

എടക്കര: ചുങ്കത്തറ മാര്‍ത്തോമ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ കൂടിനിന്ന വിദ്യാര്‍ഥികളെ നീക്കംചെയ്യുന്നതിനിടെ പോലിസിന്റെ അടിയേറ്റ് എസ്എഫ്‌ഐ നേതാവിന് പരിക്ക്. എസ്എഫ്‌ഐ എടക്കര ഏരിയ കമ്മിറ്റി അംഗവും ബിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയും സ്ഥാനാര്‍ഥിയുമായ അഭിനവ് സോമനാണ് (19) പോലിസിന്റെ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വോട്ടെണ്ണലിന്റെ രണ്ടാംഘട്ടത്തില്‍ കേന്ദ്രത്തിന് മുന്നില്‍ തടിച്ചുകൂടിയ വിവിധ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരോട് കാംപസിന് പുറത്തിറങ്ങാന്‍ പോലിസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജിലാണ് അഭിനവിന് മര്‍ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥിയെ എടക്കര സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക