|    Oct 23 Tue, 2018 8:23 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പോലിസിനെ സംഘപരിവാരത്തിന് പാട്ടത്തിനു നല്‍കി : എസ്ഡിപിഐ

Published : 26th September 2017 | Posted By: fsq

 

തിരുവനന്തപുരം: പോലിസിനെ സംഘപരിവാരത്തിനു പാട്ടത്തിനു നല്‍കിയിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. തൃപ്പൂണിത്തറ കണ്ടനാട് പ്രവര്‍ത്തിക്കുന്ന യോഗ ആന്റ് ചാരിറ്റബില്‍ ട്രസ്റ്റില്‍ മിശ്രവിവാഹിതയായ ആയുര്‍വേദ ഡോക്ടറെ കൊടുംപീഡനത്തിനു വിധേയയാക്കിയ സംഭവത്തില്‍ പരാതി നല്‍കിയിട്ടും അന്വേഷണത്തിനു പോലിസ് തയ്യാറായില്ല. ഒരു സ്വകാര്യ ചാനല്‍ യുവതിയുടെ അഭിമുഖം കഴിഞ്ഞ ദിവസം പുറത്തുവിട്ടതോടെയാണ് പോലിസ് അന്വേഷണം തുടങ്ങിയത്. സംഘപരിവാരവുമായി ബന്ധപ്പെട്ട കേസുകളില്‍ പോലിസ് സ്വീകരിക്കുന്ന മെല്ലപ്പോക്കു നയത്തിന്റെ തുടര്‍ച്ച തന്നെയാണിതെന്നും ഫൈസി പറഞ്ഞു. 22 ദിവസത്തോളം യോഗാ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ മനോജ് ഗുരുജിയുടെയും ഹൈക്കോടതി അഭിഭാഷകനായ ശ്രീജേഷിന്റെയും കൗണ്‍സിലര്‍മാരായ സ്മിത, ലക്ഷ്മി, സുജിത് എന്നിവരുടെയും ക്രൂരതയ്ക്ക് ഇരയാകേണ്ടിവന്നതായി പരാതിയില്‍ പറഞ്ഞിട്ടും കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ മൂന്നു ദിവസം വൈകിയതിന് കേരള ജനതയോട് മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ ഈ സംഭവത്തോടുള്ള സമീപനം ഒട്ടും ആശാവഹമല്ലെന്നും ഫൈസി വ്യക്തമാക്കി. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം സംഘപരിവാര പ്രീണനമാണ് കേരളത്തില്‍ നടക്കുന്നത്. അതിന്റെയൊരു തുടര്‍ച്ചയായി വേണം ഈ സംഭവത്തെയും കാണാന്‍. യോഗാ സെന്റര്‍ അധികൃതരെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി കെ ഉസ്മാന്‍, അഷ്‌റഫ് പ്രാവച്ചമ്പലം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss