|    May 22 Mon, 2017 9:15 pm
FLASH NEWS

പോലിസിനെ വെട്ടിച്ചു കടന്ന കുപ്രസിദ്ധ പ്രതി അറസ്റ്റില്‍

Published : 12th October 2016 | Posted By: Abbasali tf

കടുത്തുരുത്തി: വിചാരണ കഴിഞ്ഞു കോടതിയില്‍ നിന്നു തിരിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെ പോലിസിനെ വെട്ടിച്ചു കടന്ന നിരവധി കേസുകളിലെ പ്രതി കടുത്തുരുത്തി പോലിസ് പിടിയില്‍. രാമപുരം കുന്നേല്‍ വിഷ്ണു പ്രശാന്ത് (25) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 10.30ന് കടുത്തുരുത്തി-പാലാ റോഡില്‍ കാപ്പുംകലയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ മര്‍ദ്ദിക്കുകയും കാറിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുകയും ചെയ്ത ശേഷം കടന്നു കളഞ്ഞ പ്രതിയെ മാന്നാര്‍ ഭാഗത്തുവച്ചു പിടികൂടുകയായിരുന്നു. പൂഞ്ഞാര്‍ കുന്നോനി പൈങ്ങുളം പറമ്പില്‍ ബെന്നി ജോസഫ് (46), ജോസഫിന്റെ ഭാര്യാ സഹോദരന്‍ മോന്‍സി (42) എന്നിവര്‍ സഞ്ചരിച്ച കാര്‍ കാപ്പുന്തലയില്‍ വച്ചാണ് പ്രതി തകര്‍ത്തത്. മോഷ്ടിച്ച പള്‍സര്‍ ബൈക്കിലെത്തിയ പ്രതി വൈക്കം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരോട് പണം ആവശ്യപ്പെട്ട് ആക്രമിക്കുകയായിരുന്നു.കാറില്‍ രക്ഷപ്പെട്ട ഇവരെ പ്രതി ബൈക്കില്‍ പിന്തുടര്‍ന്ന് റോഡില്‍ കല്ലുകള്‍ ശേഖരിച്ച് അമിത വേഗതയില്‍ വീണ്ടുമെത്തി കാറിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തു. കടുത്തുരുത്തി പോലിസ് സ്റ്റേഷന്റെ മുന്നില്ലെത്തിയപ്പോള്‍ കാര്‍ യാത്രക്കാര്‍ സ്റ്റേഷനിലേക്ക് ഓടിക്കയറുകയും  പോലിസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കടുത്തുരുത്തി പോലിസ് മാന്നാറില്‍ വച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു. പാല, രാമപുരം, ഗാന്ധിനഗര്‍. കോട്ടയം, ഏറ്റുമാനൂര്‍, ത്രുപ്പൂണിത്തറ തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ വാഹന മോഷണം, അടിപിടി, മാല മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് വിഷ്ണു പ്രസാദ്. പാലായില്‍ നടന്ന പിടിച്ചുപറി കേസില്‍ അറസ്റ്റിലായ പ്രതിയെ തിരിവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നു വിചാരണയ്ക്കു കൊണ്ടുവരികയായിരുന്നു. കോടതി രണ്ടു വര്‍ഷം തടവു ശിക്ഷയ്ക്കു വിധിച്ച പ്രതിയെ തിരികെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോവുന്ന വഴി തമ്പാനൂര്‍ റെയില്‍വേ പോലിസിന്റെ കൈയില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിടികൂടുമ്പോള്‍ 27000 രൂപയും നാലു മൊബൈ ല്‍ ഫോണും കഠാരയും കൈവശമുണ്ടായിരുന്നു. രാമപുരത്തു നിന്ന് 20,000 രൂപയും മൊബൈല്‍ ഫോണും മുളന്തുരുത്തിയില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചതും വിഷ്ണു പ്രസാദ് തന്നെയാണെന്നു പോലിസ് പറഞ്ഞു. ലഹരി മരുന്നുകള്‍ ഉപയോഗിച്ച പ്രതി മോഷ്ടിക്കുന്ന വാഹനത്തിലെത്തി പിടിച്ചുപറി നടത്തുകയും അമിത വേഗത്തില്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു. കടുത്തുരുത്തി സിഎ എന്‍കെ ബിനുകുമാര്‍, എസ്‌ഐ എ രാജീവ്, ഷാഡോ പോലിസ് സംഘം തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വൈക്കം മജിസ്‌ട്രേറ്റു കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day