|    Aug 17 Fri, 2018 11:15 pm
FLASH NEWS
Home   >  Kerala   >  

പോലിസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി: അടിമപ്പണി വിവാദം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി

Published : 26th June 2018 | Posted By: Jasmi JMI

തിരുവനന്തപുരം: പോലിസിലെ അടിമപ്പണിയെ കുറിച്ചുള്ള വിവാദം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലിസ് ജനാധിപത്യ ബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അടിമപ്പണി വിവാദം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് പോലിസിന് കനത്ത വിമര്‍ശനവും മുന്നറിയിപ്പുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. പോലിസ് ജനാധിപത്യ ബോധത്തോടെ പ്രവര്‍ത്തിക്കണം. എന്നാല്‍ സമീപകാലത്തുണ്ടായ വിവാദങ്ങള്‍ സര്‍ക്കാരിനെ ദോഷകരമായി ബാധിച്ചു. കേരളം ഉയര്‍ന്ന ജനാധിപത്യ ബോധം വച്ചുപുലര്‍ത്തുന്ന സംസ്ഥാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനസേവകരായ പോലിസുകാരും അതുപോലെ ആയിരിക്കണം. ജനങ്ങളുടെ സേവനങ്ങള്‍ക്കായിരിക്കണം പോലിസ് മുന്‍കരുതല്‍ നല്‍കേണ്ടത്. പോലിസുകാരെയും കാമ്പ് ഫോളോവര്‍മാരെയും ഒപ്പം നിര്‍ത്തണം. എന്നാല്‍ ഇതെല്ലാം ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമായിരിക്കണം. ഗൗരവമുള്ള കേസുകളുടെ അന്വേഷണത്തിന് എസ് പിമാര്‍ മേല്‍നോട്ടം വഹിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss