|    Jul 22 Sat, 2017 4:23 pm
FLASH NEWS

പോലിസിനെ ഭീഷണിപ്പെടുത്തിയ മദ്യപ സംഘം പിടിയില്‍

Published : 15th July 2017 | Posted By: fsq

 

കൊല്ലം: പൊതുസ്ഥലത്ത് മദ്യപിക്കുകയായിരുന്ന സംഘത്തെ പിടികൂടാനെത്തിയ പോലിസിനെ ഭീഷണിപ്പെടുത്തിയ മൂന്നുപേരെ കൊല്ലം ഈസ്റ്റ് പോലിസ് പിടികൂടി. അഞ്ചാലുംമൂട് തൃപ്പനയം ക്ഷേത്രത്തിന് സമീപം ചിന്നുഭവനില്‍ ചിന്നു(29), തൃപ്പനയം പുത്തന്‍പുര കിഴക്കതില്‍ ജീവന്‍കുമാര്‍(30), ഇഞ്ചാണി കിഴക്കതില്‍ സുബീക്ക് എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് ആശ്രാമം മൈതാനത്ത് കാറില്‍ മദ്യപിച്ചിരുന്ന സംഘത്തെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലിസ് ഉദ്യോഗസ്ഥരെ മദ്യപസംഘം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലിസെത്തി ഇവരെ പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ്് എസ്‌ഐ എസ് ജയകൃഷ്ണന്‍, അഡീഷനല്‍ എസ്‌ഐ ബി മഹേഷ്പിള്ള എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ആശ്രാമം മൈതാനത്ത് പലഭാഗങ്ങളിലും കാറിലും മറ്റും പരസ്യമായി മദ്യപിക്കുന്ന സംഘങ്ങളെ സംബന്ധിച്ച് വഴിയാത്രക്കാരുടേയും മറ്റും പരാതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരക്കാരെ പിടികൂടുന്നതിനും കര്‍ശന നടപടി സ്വീകരിക്കുന്നതിനും പോലിസ് പട്രോളിങ് ശക്തമാക്കുമെന്നും ജില്ലാ പോലിസ് മേധാവി അജിതാബീഗം അറിയിച്ചു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക