|    Nov 17 Sat, 2018 2:07 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പോലിസിനെ നിര്‍വീര്യമാക്കാന്‍ അനുവദിക്കില്ല: പിണറായി

Published : 2nd November 2018 | Posted By: kasim kzm

തിരുവനന്തപുരം: പോലിസിനെ നിര്‍വീര്യമാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും സമൂഹം ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പോലിസ് രൂപീകരണദിനത്തോടനുബന്ധിച്ച് എസ്എപി ഗ്രൗണ്ടില്‍ നടന്ന റൈസിങ് ഡേ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നു കാണുന്ന കേരളം ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ല. നിരവധി അനാചാരങ്ങള്‍ ഇല്ലാതാക്കി ലോകശ്രദ്ധ ആകര്‍ഷിക്കുന്ന പുരോഗമന കേരളമായി നാടിനു മാറാനായത് നവോത്ഥാന നായകരുടെ പ്രവര്‍ത്തനങ്ങളിലൂടെയും എണ്ണമറ്റ ജനകീയ മുന്നേറ്റങ്ങളിലൂടെയുമാണ്. എന്നാല്‍, കേരളത്തെ വീണ്ടും പഴയകാലത്തേക്ക് തിരിച്ചുകൊണ്ടുപോവാനുള്ള ശ്രമങ്ങള്‍ ശക്തമാണ്. അത്തരക്കാര്‍ പോലിസ് സേനയിലും വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ കഴിയുമോ എന്നാണു നോക്കുന്നത്. പോലിസും സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുഇടങ്ങളും എല്ലാം മതേതരമാണ്. പൊതുസ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും വിഭാഗീയതയുടെ വിഷവിത്തുകള്‍ പാകാന്‍ അവസരം ഉണ്ടായിക്കൂടാ. പോലിസിനെ നിര്‍വീര്യമാക്കാന്‍ ഉദ്ദേശിച്ച് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ ജാതിപറഞ്ഞും അസഭ്യം പറഞ്ഞും ആക്ഷേപിക്കുന്നത് അനുവദിക്കില്ല. ഇത്തരം ശ്രമങ്ങള്‍ നാടിന്റെ ഭാവിയെ തകര്‍ക്കുന്നതാണെന്നു തിരിച്ചറിഞ്ഞ് ഗൗരവമായി കാണും. പൊതുസമൂഹവും ഇതു തിരിച്ചറിയണം. നിയമപ്രകാരമുള്ള നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാവും. ഏതു ദുര്‍ബലനും സാധാരണക്കാരനും സമീപിച്ച് ആവലാതി പരിഹരിക്കാനുള്ള സംവിധാനമാവണം പോലിസ്. അതിനു വിഘാതമായി എന്തെല്ലാമുണ്ടെങ്കിലും അതു മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പോലിസിലെ കായികതാരങ്ങള്‍ക്ക് താമസത്തിനായി തയ്യാറാക്കിയ സ്—പോര്‍ട്‌സ് ഹോസ്റ്റല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വിവിധ പോലിസ് സ്‌റ്റേഷനുകളിലേക്കു വാങ്ങിയ 170 വാഹനങ്ങളുടെ ഫഌഗ് ഓഫും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ഡിജിപി ലോക്‌നാഥ് ബെഹ്—റ, മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss