|    Aug 15 Wed, 2018 12:09 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോലിസിനെ ദാസ്യവേല ചെയ്യാന്‍ ഉപയോഗിക്കുന്നു : തച്ചങ്കരി

Published : 23rd June 2017 | Posted By: fsq

 

കണ്ണൂര്‍: ജനപ്രതിനിധികള്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും ദാസ്യവേല ചെയ്യാനുള്ളവരായി പോലിസിനെ ഉപയോഗപ്പെടുത്തുകയാണെന്ന് ഹെഡ്ക്വാര്‍ട്ടര്‍ എഡിജിപി ടോമിന്‍ ജെ തച്ചങ്കരി. പോലിസ് അസോസിയേഷന്‍ 34ാമത് ജില്ലാ സമ്മേളനം  കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികള്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും സുരക്ഷക്ക്  പോലിസുകാരെ നിയമിക്കുന്നതിലൂടെ കോടികളാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. സ്വന്തം മണ്ഡലത്തില്‍ പോലും സുരക്ഷയില്ലാത്തവരാണോ ജനപ്രതിനിധികള്‍. ഇത്തരം പിഎസ്ഒകള്‍ ആരെയെങ്കിലും പ്രതിരോധിച്ച് രക്ഷപ്പെടുത്തിയതായി ഒരിക്കലും കേട്ടിട്ടില്ല. ചില മാധ്യമങ്ങളില്‍ പോലിസുകാരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. അതു കണ്ടെത്തി വാസ്തവം ബോധ്യപ്പെടുത്താന്‍ പോലിസുകാര്‍ ശ്രമിക്കണമെന്നും തച്ചങ്കരി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss