|    Mar 28 Tue, 2017 3:50 am
FLASH NEWS

പോലിസിനെ തല്ലിയ മുന്‍ മന്ത്രിയുടെ മകന്‍ അറസ്റ്റില്‍

Published : 23rd July 2016 | Posted By: SMR

മീററ്റ്: മദ്യപിച്ചു വാഹനമോടിച്ച് പോലിസുകാരെ തല്ലിയ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും ബിഎസ്പി നേതാവുമായ ഹാജി യാക്കൂബ് ഖുറേശിയുടെ മകന്‍ ഫിറോസ് ഖുറേശിയെ അറസ്റ്റ് ചെയ്തു. ഇയാളോടൊപ്പം മൂന്നു കൂട്ടുകാരും അറസ്റ്റിലായിട്ടുണ്ട്. ഖുറേശിയും കൂട്ടാളികളും സഞ്ചരിച്ച കാര്‍ മോട്ടോര്‍ സൈക്കിളില്‍ ഇടിച്ചതോടെയാണു പ്രശ്‌നം തുടങ്ങിയത്. കാര്‍ പോലിസ് തടഞ്ഞതിനെ അവര്‍ ചോദ്യം ചെയ്തു. തുടര്‍ന്നു കൈയാങ്കളിയായി. തൊട്ടടുത്ത പോലിസ് സ്റ്റേഷനില്‍ നിന്നു കൂടുതല്‍ പോലിസുകാര്‍ എത്തിയ ശേഷമായിരുന്നു അറസ്റ്റ്. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയെന്ന് പോലിസ് പറഞ്ഞു. പ്രതികളെ പോലിസ് ജാമ്യത്തില്‍ വിട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day